Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightചെങ്ങളായി മുതൽ...

ചെങ്ങളായി മുതൽ ചുഴലിവരെ ഇനി തടസ്സമില്ലാതെ വൈദ്യുതി

text_fields
bookmark_border
ചെങ്ങളായി മുതൽ ചുഴലിവരെ ഇനി തടസ്സമില്ലാതെ വൈദ്യുതി
cancel
camera_alt

നിടുവാലൂർ കാപ്പുങ്കരയിൽ നിർമിച്ച ട്രാൻസ്ഫോർമറിന്റെ ഉദ്ഘാടനം ഹരീശൻ മൊട്ടമ്മൽ നിർവഹിക്കുന്നു

ശ്രീ​ക​ണ്ഠ​പു​രം: കെ.​എ​സ്.​ഇ.​ബി വൈ​ദ്യു​തി പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ചെ​ങ്ങ​ളാ​യി -വ​ള​ക്കൈ -ചു​ഴ​ലി റോ​ഡി​ലൂ​ടെ വ​ലി​ച്ച 11 കെ.​വി ലൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​ങ്ങ​ളാ​യി​യി​ൽ​നി​ന്ന് വ​ള​ക്കൈ​യി​ലേ​ക്കും ത​ട്ടേ​രി​യി​ൽ​നി​ന്ന് ചു​ഴ​ലി​യി​ലേ​ക്കു​മു​ള്ള ലൈ​നും കാ​പ്പു​ങ്ക​ര, പൊ​ള്ള​യാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​മി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.

ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഹ​രീ​ശ​ൻ മൊ​ട്ട​മ്മ​ൽ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി.​പി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ​ബ്സ്റ്റേ​ഷ​നി​ൽ​നി​ന്ന് വ​ലി​ച്ച 11 കെ.​വി. ലൈ​ൻ വ​ഴി​യാ​യി​രു​ന്നു ഇ​ത്ര​യും കാ​ലം ചെ​ങ്ങ​ളാ​യി, ശ്രീ​ക​ണ്ഠ​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. വൈ​ദ്യു​തി ത​ട​സ്സ​വും പ​തി​വാ​യി​രു​ന്നു. പു​തി​യ ലൈ​ൻ ചാ​ർ​ജ് ചെ​യ്യു​ന്ന​തോ​ടെ ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും. 89.55 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഏ​ഴു​കി​ലോ​മീ​റ്റ​ർ പു​തി​യ ലൈ​നാ​ണ് നി​ർ​മി​ച്ച​ത്.

കാ​പ്പു​ക​ര, പൊ​ള്ള​യാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ 11 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ര​ണ്ടു പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ശ്രീ​ക​ണ്ഠ​പു​രം സ​ബ് സ്റ്റേ​ഷ​നി​ലെ നീ​ളം കൂ​ടി​യ ഫീ​ഡ​റാ​ണ് വ​ള​ക്കൈ.

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ കെ.​എ​സ്.​ഇ.​ബി ഓ​വ​ർ​സി​യ​ർ അ​ബ്ദു​ൽ കാ​ദ​റി​നെ നി​ടു​വാ​ലൂ​ർ പൗ​രാ​വ​ലി ആ​ദ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ബാ​ബു പ്ര​ജി​ത്, നി​ടു​വാ​ലൂ​ർ പ​ള്ളി വി​കാ​രി ഫാ. ​ഷാ​ജി, കെ.​സി. കൃ​ഷ്ണ​ൻ, അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ സി.​കെ. ര​തീ​ഷ്, അ​സി. എ​ൻ​ജി​നീ​യ​ർ എ. ​പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricity
News Summary - Uninterrupted power supply from Chengalayi to chuzhali
Next Story