Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsbookmark_border
അസീസ്, രാജന്
ശ്രീകണ്ഠപുരം: മലപ്പട്ടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേരെ മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പട്ടം ചൂളിയാട്ടെ കൊക്കുന്നത്ത് രാജന് (44), ചെപ്പന് കൊഴുമ്മല്‍ പുതിയപുരയില്‍ അസീസ് (53) എന്നിവരെയാണ് മയ്യിൽ സി.ഐ ടി.പി. സുമേഷ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ചൂളിയാട് തലക്കോട്ടെ മനോഹരന്റെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിക്കവേ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.
Next Story

