Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightപൊലീസുകാരെ...

പൊലീസുകാരെ ഭീഷണിപ്പെടുത്തി; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

ശ്രീ​ക​ണ്ഠ​പു​രം: പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്ത് പൊ​ലീ​സു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​നെ​തി​രെ കേ​സ്. ന​ടു​വി​ലെ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ് ഹാ​രി​സി​നെ​തി​രെ​യാ​ണ് കു​ടി​യാ​ൻ​മ​ല പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ലാ​ന്റ്‌​ഫോ​ണി​ല്‍ വി​ളി​ച്ച് താ​ന്‍ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വാ​ണെ​ന്നും പൊ​ലീ​സു​കാ​ര്‍ക്ക് കാ​ണി​ച്ചു​ത​രാ​മെ​ന്നു​മാ​ണ് ഭീ​ഷ​ണി​മു​ഴ​ക്കി​യ​ത്. എ.​എ​സ്.​ഐ സ​ദാ​ന​ന്ദ​നാ​ണ് ഫോ​ണ്‍ എ​ടു​ത്തി​രു​ന്ന​ത്. അ​ദ്ദേ​ഹം മേ​ലു​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​ണ് കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്.

ന​ടു​വി​ല്‍ ടൗ​ണി​ല്‍ ഡി.​വൈ.​എ​ഫ്.​ഐ സ്ഥാ​പി​ച്ച ബാ​ന​ര്‍ വ്യാ​ഴാ​ഴ്ച പൊ​ലീ​സ് നീ​ക്കം​ചെ​യ്തി​രു​ന്നു. ഗാ​ന്ധി​ജി​യെ കൊ​ന്ന​തും ആ​ര്‍.​എ​സ്.​എ​സ്, പ​ള്ളി പൊ​ളി​ച്ച​തും ആ​ര്‍.​എ​സ്.​എ​സ്, പ​ഴ​യ​കാ​ലം ഓ​ര്‍മ​വേ​ണം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ന​റാ​യി​രു​ന്നു നീ​ക്കം ചെ​യ്ത​ത്. ഇ​താ​ണ് ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ര​ണ്ടു ദി​വ​സം മു​മ്പ് ഇ​ത്ത​ര​മൊ​രു ബോ​ർ​ഡ്‌ സ്ഥാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ടു​വി​ൽ ടൗ​ണി​ൽ പ​രി​പാ​ടി ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രെ ആ​ർ.​എ​സ്.​എ​സ് രം​ഗ​ത്തു​വ​രു​ക​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് -ആ​ർ.​എ​സ്.​എ​സ് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​രാ​തി​യി​ൽ പ​ത്ത് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്റ്റും ചെ​യ്തു.

തു​ട​ർ പ്ര​ശ്ന​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ സം​ഘ​ട​ന​ക​ളോ​ട് ത​ൽക്കാ​ലം ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​രു​തെ​ന്ന് പൊലീ​സ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത് ലം​ഘി​ച്ച​തി​നാ​ലാ​ണ് ഡി.​വൈ.​എ​ഫ്.​ഐ​യു​ടേ​ത​ട​ക്ക​മു​ള്ള ബോ​ർ​ഡു​ക​ൾ നീ​ക്കി​യ​തെ​ന്നാ​ണ് പൊ​ലീ​സ് വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIKannur NewsPolice OfficerThreatened
News Summary - Threatened-Police-officer-case-against-DYFI-leader
Next Story