Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightഭൂമി പിളർന്ന് രണ്ടായ...

ഭൂമി പിളർന്ന് രണ്ടായ മലയോര ഹൈവേ പൂർവസ്ഥിതിയിലാക്കാൻ നടപടിയില്ല

text_fields
bookmark_border
ഭൂമി പിളർന്ന് രണ്ടായ മലയോര ഹൈവേ പൂർവസ്ഥിതിയിലാക്കാൻ നടപടിയില്ല
cancel
camera_alt

മ​ല​യോ​ര ഹൈ​വേ മു​ണ്ടാ​നൂ​ർ ഭാ​ഗ​ത്ത് പി​ള​ർ​ന്ന നി​ല​യി​ൽ

ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​ർ -ഉ​ളി​ക്ക​ൽ മ​ല​യോ​ര ഹൈ​വേ​യി​ൽ മു​ണ്ടാ​നൂ​ർ എ​സ്‌​റ്റേ​റ്റി​ന് സ​മീ​പം ഭൂ​മി പി​ള​ർ​ന്ന് റോ​ഡ് ര​ണ്ടാ​യി​ട്ടും ഭി​ത്തി കെ​ട്ടി ഹൈ​വേ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന​ത് വൈ​കു​ന്നു. റോ​ഡ് പി​ള​ർ​ന്ന് വ​ൻ അ​പ​ക​ട​ക്കെ​ണി​യാ​യ​തി​നാ​ൽ ഗ​താ​ഗ​തം പൊ​ലീ​സ് ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്.

റോ​ഡ് ബ​ല​പ്പെ​ടു​ത്തി പ​ഴ​യ സ്ഥി​തി​യാ​ക്കാ​തെ ഗ​താ​ഗ​തം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. എ​ങ്കി​ലും അ​പ​ക​ട​ക്കെ​ണി​യ​റി​യാ​തെ നി​ര​വ​ധി ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി അ​രി​കു ചേ​ർ​ന്ന് രാ​ത്രി കാ​ല​ങ്ങ​ളി​ല​ട​ക്കം പോ​കു​ന്നു​ണ്ട്. മീ​റ്റ​റു​ക​ളോ​ളം നീ​ള​ത്തി​ൽ റോ​ഡ് പി​ള​ർ​ന്ന് പു​ഴ​ഭാ​ഗ​ത്തേ​ക്ക് തെ​ന്നി​മാ​റി​യ കാ​ഴ്ച ഭീ​തി​യു​ള​വാ​ക്കു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി കാ​ല​വ​ർ​ഷം ക​ന​ക്കു​മ്പോ​ൾ ഇ​വി​ടെ റോ​ഡ് ത​ക​രു​ന്ന​തും പു​ഴ​യോ​രം ഇ​ടി​യു​ന്ന​തും പ​തി​വാ​ണ്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മ​ല​യോ​ര ഹൈ​വേ​യി​ൽ മു​ണ്ടാ​നൂ​രി​നും തോ​ണി​ക്ക​ട​വി​നും ഇ​ട​യി​ലാ​ണ് പു​ഴ റോ​ഡി​നെ ക​വ​രു​ന്ന​ത്. എ​ന്നി​ട്ടും അ​ധി​കൃ​ത​ർ ഈ ​ഭാ​ഗം ശാ​സ്ത്രീ​യ​മാ​യി ബ​ല​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ഇ​നി​യും ഇ​ടി​ഞ്ഞാ​ൽ റോ​ഡി​ന് സ​മീ​പ​ത്തെ വൈ​ദ്യു​തി തൂ​ണും ബ​സ് ഷെ​ൽ​ട്ട​റും ഏ​ത് നി​മി​ഷ​വും അ​പ്ര​ത്യ​ക്ഷ​മാ​യേ​ക്കു​മെ​ന്ന അ​വ​സ്ഥ​യു​ണ്ട്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​യ്യാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്നും ഉ​ളി​ക്ക​ൽ -ഇ​രി​ട്ടി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​ഴു​വ​ൻ ച​മ​ത​ച്ചാ​ൽ -വാ​തി​ൽ​മ​ട -മു​ണ്ടാ​നൂ​ർ വ​ഴി​യാ​ണ് തി​രി​ച്ചു​വി​ട്ട​ത്. എ​തി​ർ​ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി പോ​ക​ണം. റോ​ഡി​ന് വീ​തി കു​റ​വും വ​ള​വും ഉ​ള്ള​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി പോ​കാ​നാ​വി​ല്ല. വേ​ഗ​ത്തി​ൽ പ​ണി ന​ട​ത്തി മ​ല​യോ​ര ഹൈ​വേ​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​ഴ കു​റ​ഞ്ഞ​യു​ട​ൻ പ​ണി ന​ട​ത്തി റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Show Full Article
TAGS:splitting land hill highway sreekandapuram 
Next Story