Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightഷിബുവിന് കുതിക്കണം;...

ഷിബുവിന് കുതിക്കണം; ജീവിതത്തിലും കളിക്കളത്തിലും

text_fields
bookmark_border
ഷിബുവിന് കുതിക്കണം; ജീവിതത്തിലും കളിക്കളത്തിലും
cancel
camera_alt

ഷിബു മല്ലിശ്ശേരി മൈതാനത്ത് (ഫയൽ ചിത്രം)

ശ്രീ​ക​ണ്ഠ​പു​രം: കാ​ൽ​പ​ന്തു​മാ​യി ക​ളം​നി​റ​ഞ്ഞോ​ടി ടൈ​റ്റാ​നി​യം എ​ഫ്.​സി​ക്കും ജിം​ഖാ​ന​ക്കു​മെ​ല്ലാം​വേ​ണ്ടി എ​തി​രാ​ളി​ക​ളു​ടെ ഗോ​ൾ​വ​ല ത​ക​ർ​ക്കു​ന്ന ഷി​ബു​വി​നെ പ​ല​ർ​ക്കു​മ​റി​യാം. ഇ​ന്ന് ക​ളി​ക്ക​ള​ത്തി​ലും ജീ​വി​ത​ത്തി​ലും മു​ന്നേ​റാ​നാ​വാ​തെ ഈ ​താ​രം ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.ശ്രീ​ക​ണ്ഠ​പു​രം നെ​ടു​ങ്ങോ​ത്തെ മ​ല്ലി​ശ്ശേ​രി ഷി​ബു എ​ന്ന യു​വ ഫു​ട്ബാ​ൾ താ​ര​ത്തെ​യാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി ത​ള​ർ​ത്തി​യ​ത്. കോ​വി​ഡി​ന് പി​ന്നാ​ലെ ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖം മൂ​ർ​ച്ഛി​ച്ച ഷി​ബു ര​ണ്ട് മാ​സ​മാ​യി പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെൻറി​ലേ​റ്റ​റി​ൽ ക​ഴി​യു​ക​യാ​ണ്.

ടൈ​റ്റാ​നി​യം എ​ഫ്.​സി, എ​സ്.​ബി.​ടി, ജിം​ഖാ​ന എ​ന്നി​വ​യി​ലെ​യും ഗ​ൾ​ഫ് ടീ​മാ​യ റാ​ക്കി​ലെ​യും ക​ളി​ക്കാ​ര​നാ​യി​രു​ന്നു ഈ ​യു​വ​താ​രം. ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തും വി​ദേ​ശ​ങ്ങ​ളി​ലും മൈ​താ​ന​ത്തി​റ​ങ്ങി കാ​ൽ​പ​ന്തി​െൻറ ക​ളി​യാ​വേ​ശം കാ​ഴ്ച​വെ​ച്ച താ​രം ഓ​ട്ടോ ഓ​ടി​ച്ചാ​ണ് ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് അ​സു​ഖം പി​ടി​പെ​ട്ട​ത്. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ല​ക്ഷ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. സാ​മ്പ​ത്തി​ക​നി​ല പി​ന്നാ​ക്ക​മാ​യ​തി​നാ​ൽ ഷി​ബു​വി​നും കു​ടും​ബ​ത്തി​നും ഈ ​തു​ക ക​ണ്ടെ​ത്താ​നാ​വു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ നെ​ടു​ങ്ങോം വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി.​സി. ര​വീ​ന്ദ്ര​ൻ ചെ​യ​ർ​മാ​നും ഇ.​പി. ഭാ​ർ​ഗ​വി ക​ൺ​വീ​ന​റും പി.​വി. ക​രു​ണാ​ക​ര​ൻ ട്ര​ഷ​റ​റു​മാ​യ ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത്. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​െൻറ ശ്രീ​ക​ണ്ഠ​പു​രം ശാ​ഖ​യി​ൽ ഷി​ബു മ​ല്ലി​ശ്ശേ​രി​യു​ടെ ചി​കി​ത്സാ​സ​ഹാ​യ​ത്തി​നാ​യി അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 0672073000000216, ഐ.​എ​ഫ്.​എ​സ്.​സി: എ​സ്ഐ​ബി​എ​ൽ 0000672. 9496033911 എ​ന്ന ന​മ്പ​റി​ൽ ഗൂ​ഗി​ൾ പേ, ​ഫോ​ൺ പേ ​വ​ഴി​യും സ​ഹാ​യ​ത്തു​ക അ​യ​ക്കാം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpshibu
News Summary - shibu want help
Next Story