Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightവീ​ട്...

വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് പാ​ന്‍മ​സാ​ല വി​ല്‍പ​ന; വ്യാ​പാ​രി അ​റ​സ്റ്റി​ല്‍

text_fields
bookmark_border
വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് പാ​ന്‍മ​സാ​ല വി​ല്‍പ​ന; വ്യാ​പാ​രി അ​റ​സ്റ്റി​ല്‍
cancel
camera_alt

പാൻമസാലയുമായി പിടിയിലായ മജീദ്

ശ്രീ​ക​ണ്ഠ​പു​രം: ന​ടു​വി​ലി​ല്‍ വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് വ​ന്‍തോ​തി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വി​ല്‍പ​ന ന​ട​ത്തി​യ വ്യാ​പാ​രി​യെ കു​ടി​യാ​ന്മ​ല സി.​ഐ മെ​ല്‍ബി​ന്‍ ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്തു.

ന​ടു​വി​ല്‍ - ശ്രീ​ക​ണ്ഠ​പു​രം റോ​ഡ​രി​കി​ൽ ഗ്രാ​ന്റ് ബേ​ക്ക​റി ന​ട​ത്തു​ന്ന പ​യ്യാ​വൂ​ര്‍ സ്വ​ദേ​ശി തൊ​ട്ടി​പ്പ​റ​മ്പി​ല്‍ മ​ജീ​ദ് (47)ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​വ​ശ്യ​ക്കാ​രാ​ണെ​ന്ന വ്യാ​ജേ​ന വേ​ഷം മാ​റി എ​ത്തി​യാ​ണ് പൊ​ലീ​സ് മ​ജീ​ദി​നെ പി​ടി​കൂ​ടി​യ​ത്.

ന​ടു​വി​ൽ മ​ണ്ഡ​ളം ചു​ള്ളി​പ്പ​ള്ള​ത്ത് വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് ഇ​യാ​ള്‍ വ​ന്‍തോ​തി​ല്‍ പാ​ന്‍മ​സാ​ല​ക​ള്‍ വി​ല്‍ക്കു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു മ​ജീ​ദ്. ബേ​ക്ക​റി​യി​ല്‍ പാ​ന്‍മ​സാ​ല​ക്ക് ആ​വ​ശ്യ​ക്കാ​രെ​ത്തു​മ്പോ​ള്‍ വീ​ട്ടി​ല്‍ ചെ​ന്ന് എ​ടു​ത്തു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്.

വേ​ഷം മാ​റി​യെ​ത്തി​യ പൊ​ലീ​സ് കൂ​ടു​ത​ൽ പാ​ൻ​മ​സാ​ല​ക​ൾ വേ​ണ​മെ​ന്ന് മ​ജീ​ദി​നോ​ട് പ​റ​ഞ്ഞു. തു​ട​ര്‍ന്ന് വാ​ട​ക വീ​ട്ടി​ലെ​ത്തി പാ​ന്‍മ​സാ​ല എ​ടു​ത്തു​ന​ല്‍കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് പി​ടി​കൂ​ടി​യ​ത്. 2652 പാ​ക്ക​റ്റ് പാ​ന്‍മ​സാ​ല വാ​ട​ക മു​റി​യി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

എ​സ്.​ഐ​മാ​രാ​യ വി​ജി​ല്‍ദാ​സ്, പ്ര​ദീ​പ​ന്‍, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ എ​സ്. ഇ​ബ്രാ​ഹിം, സ​ജി​മോ​ന്‍, സി​ദ്ധാ​ർ​ഥ​ന്‍, സി.​പി.​ഒ​മാ​രാ​യ സു​ഭാ​ഷ്, അ​ബ്ദു​ൽ സ​ലീം എ​ന്നി​വ​രും മ​ജീ​ദി​നെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rented housePanmasala
News Summary - Sale of Panmasala at rented house; Merchant Arrested
Next Story