Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightപാന്‍മസാല വിൽപന;...

പാന്‍മസാല വിൽപന; സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാരന്‍ പിടിയിൽ

text_fields
bookmark_border
പാന്‍മസാല വിൽപന; സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാരന്‍ പിടിയിൽ
cancel

ശ്രീ​ക​ണ്ഠ​പു​രം: ക​ണി​യാ​ർ​വ​യ​ലി​ൽ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് വ​ന്‍തോ​തി​ല്‍ പാ​ന്‍മ​സാ​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വി​ല്‍പ​ന ന​ട​ത്തി​യ വ്യാ​പാ​രി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി.​എ​ച്ച് ന​ഗ​റി​ലെ ഞാ​റ്റു​വ​യ​ല്‍ പു​തി​യ​പു​ര​യി​ല്‍ അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് (42) ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ. സു​ബീ​ഷ്‌​മോ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ണി​യാ​ര്‍വ​യ​ല്‍ -മ​ല​പ്പ​ട്ടം റോ​ഡ​രി​കി​ലെ മ​ല​ബാ​ര്‍ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് ന​ട​ത്തി​പ്പു​കാ​ര​നാ​ണ് അ​ബൂ​ബ​ക്ക​ര്‍. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​ളി​പ്പി​ച്ചു​വെ​ച്ച 607 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. എ.​എ​സ്.​ഐ സ​ജി​മോ​ന്‍, സി.​പി.​ഒ ശി​വ​പ്ര​സാ​ദ്, ഡ്രൈ​വ​ര്‍ ന​വാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

വ്യാ​പ​ക​മാ​യി പാ​ൻ​മ​സാ​ല​ക​ൾ എ​ത്തി​ച്ച് പ​ല​ർ​ക്കും വി​ല്ക്കു​ന്ന​താ​യി അ​ബൂ​ബ​ക്ക​റി​നെ​തി​രെ പ​ല​ത​വ​ണ പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pan masalaSupermarket
News Summary - Sale of pan masala; Supermarket operator arrested
Next Story