ബലാത്സംഗം: വിഡിയോഗ്രാഫര്‍ അറസ്റ്റില്‍
text_fieldsഅഭിറാം
ശ്രീകണ്ഠപുരം: ഹ്രസ്വചിത്രങ്ങളിലും ആല്‍ബങ്ങളിലും അഭിനയിക്കുന്ന പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വിഡിയോഗ്രാഫർ അറസ്റ്റില്‍. തില്ലങ്കേരി സ്വദേശിയും പെരളശേരി വെള്ള ച്ചാലില്‍ വാടക വീട്ടില്‍ താമസക്കാരനുമായ പുതിയ വീട്ടില്‍ അഭിറാമിനെ (23) യാണ് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
ചെങ്ങളായി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. യുവതിയും യുവാവും തമ്മില്‍ നേരത്തെ പരിചയമുണ്ട്. കഴിഞ്ഞ അരങ്ങം ഉത്സവം കാണാൻ രാത്രി ഇരുവരും പോയിരുന്നു.
തിരിച്ചുവരാൻ ഏറെ വൈകിയപ്പോള്‍ യുവതിയുടെ വീട്ടില്‍ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. പിറ്റേ ദിവസം ഉച്ചക്ക് അവിടെ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

