പൊലീസ് സ്റ്റേഷൻ മാർച്ച്: വെൽഫെയർ പാർട്ടി പ്രവർത്തകർക്കെതിരെ കേസ്
text_fieldsശ്രീകണ്ഠപുരം: സംഘ്പരിവാർ വിരുദ്ധ പോസ്റ്റുകളിടുന്നവരെയും സന്ദേശങ്ങൾ അയക്കുന്നവരെയും പൊലീസ് കേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട് 32 പേർക്കെതിരെ കേസ്.
വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് സാദിഖ് ഉളിയിൽ, ജന. സെക്രട്ടറി പള്ളിപ്രം പ്രസന്നൻ, സെക്രട്ടറി സി.കെ. മുനവ്വിർ, മണ്ഡലം സെക്രട്ടറി ഷാജഹാൻ പുള്ളിമാൻകുന്ന്, പ്രസിഡന്റ് മൂസാൻ ഹാജി നടുവിൽ, ഖലീൽ നടുവിൽ, അബ്ദുറഷീദ് ശ്രീകണ്ഠപുരം, മറ്റ് കണ്ടാലറിയാവുന്ന 25 പേർ എന്നിങ്ങനെ 32 പേർക്കെതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. അനുമതിയില്ലാതെ സംഘംചേർന്ന് കോവിഡ് നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി സാമൂഹിക അകലം പാലിക്കാതെ മാർച്ച് നടത്തിയെന്നാണ് കേസ്.

