സ്‌കൂളിനുസമീപം പാന്‍മസാല വില്‍പന; വ്യാപാരി അറസ്റ്റില്‍
text_fieldsrepresentational image
ശ്രീകണ്ഠപുരം: ഏരുവേശ്ശി പൂപ്പറമ്പ് ഗവ. യു.പി സ്‌കൂളിനുസമീപം പാന്‍മസാല വില്‍പന നടത്തിയ വ്യാപാരി അറസ്റ്റില്‍. ഇരിക്കൂറിലെ ചെറിയ വളപ്പിനകത്ത് നാലകത്ത് ഹൗസില്‍ ഹാഷിമിനെയാണ് (48) കുടിയാന്മല സി.ഐ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സ്‌കൂളിലേക്കുള്ള ഉച്ചഭക്ഷണത്തിനാവശ്യമായ സാധനങ്ങള്‍ എത്തിച്ചുനല്‍കുന്നത് ഹാഷിമാണ്. ഇതിന്റെ മറവിൽ ഇയാൾ വ്യാപകമായി പാൻ ഉൽപന്നങ്ങൾ വിൽപന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനാലാണ് പൊലീസ് പരിശോധന നടത്തിയത്.
ഇയാളുടെ കടയിലെ ഫ്രിഡ്ജിനുപിറകില്‍ സഞ്ചിയില്‍ സൂക്ഷിച്ച നിലയിലാണ് നിരവധി പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. സീനിയര്‍ സി.പി.ഒ രൂപേഷ്, സി.പി.ഒമാരായ ഷാജി, റോജിഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

