Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ പരിസരത്ത് പാൻമസാല വിൽപന; വ്യാപാരി പിടിയിൽ
text_fieldsbookmark_border
ശ്രീകണ്ഠപുരം: ഏരുവേശ്ശി പൂപ്പറമ്പിൽ ഗവ. യു.പി സ്കൂളിന് സമീപം കട കേന്ദ്രീകരിച്ച് പാൻമസാല വിൽപന നടത്തിയ വ്യാപാരി വീണ്ടും പിടിയിൽ. പൂപ്പറമ്പിലെ വ്യാപാരി ഇരിക്കൂർ സ്വദേശി ചെറിയവളപ്പിൽ സി.വി. ഹാഷിമിനെയാണ് കുടിയാൻമല എസ്.എച്ച്.ഒ ഇൻസ്പെക്ടർ മെൽബിൻ ജോസ് അറസ്റ്റ് ചെയ്തത്.
നിരവധി പാൻ ഉൽപന്നങ്ങൾ ഇയാളുടെ കടയിൽനിന്ന് പിടിച്ചെടുത്തു. നേരത്തെയും പലതവണ പാൻമസാലയുമായി പിടികൂടി കേസെടുത്തിട്ടും ജാമ്യം ലഭിക്കുന്നതിനാൽ ഇയാൾ വീണ്ടും പാൻമസാല വിൽപന തുടരുകയാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

