200 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ
text_fieldsഷാനു
ശ്രീകണ്ഠപുരം: കാറിൽ കടത്തുകയായിരുന്ന 200 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ. വീരാജ്പേട്ട പെരുമ്പാടി കുരിമണ്ണിൽ ഹൗസിൽ ഷാനുവിനെയാണ് (39) ശ്രീകണ്ഠപുരം പൊലീസും ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചക്ക് കുറുമാത്തൂർ നെടുമുണ്ടയിൽ വെച്ചാണ് ഇയാളെ ശ്രീകണ്ഠപുരം എസ്.ഐമാരായ പി.പി. പ്രകാശൻ, എം.വി. ഷീജു, എ.എസ് ഐ. സതീശൻ എന്നിവർ ചേർന്ന് പിടികൂടിയത്. ഒരു മാസം മുമ്പും ഇയാൾ ശ്രീകണ്ഠപുരം മേഖലയിലെത്തി എം.ഡി.എം.എ വിതരണം ചെയ്ത് മടങ്ങിയിരുന്നെന്ന് പൊലീസ് പറഞ്ഞു. അന്ന് മുതൽ ഷാനു പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വിപണിയിൽ 10 ലക്ഷം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ ഷാനുവിനെ റിമാൻഡ് ചെയ്തു.

