Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightനടുവിൽ പഞ്ചായത്ത് ഇനി...

നടുവിൽ പഞ്ചായത്ത് ഇനി യു.ഡി.എഫിന്; ബേബി ഓടംപള്ളിൽ പ്രസിഡന്‍റ്​

text_fields
bookmark_border
നടുവിൽ പഞ്ചായത്ത് ഇനി യു.ഡി.എഫിന്; ബേബി ഓടംപള്ളിൽ പ്രസിഡന്‍റ്​
cancel
camera_alt

ബേ​ബി ഓ​ടം​പ​ള്ളി​ൽ

ശ്രീ​ക​ണ്ഠ​പു​രം: ഏ​റെ നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ന​ടു​വി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി യു.​ഡി.​എ​ഫി​ലെ ബേ​ബി ഓ​ടം​പ​ള്ളി​ല്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്‍.​ഡി.​എ​ഫ് പാ​ര്‍ല​മെ​ന്റ​റി പാ​ര്‍ട്ടി ലീ​ഡ​ര്‍ കൂ​ടി​യാ​യ സി.​പി.​എ​മ്മി​ലെ സാ​ജു ജോ​സ​ഫി​നെ ഏ​ഴി​നെ​തി​രെ 11 വോ​ട്ടു​ക​ള്‍ക്കാ​ണ് ബേ​ബി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

യു.​ഡി.​എ​ഫി​ലെ ഒ​രം​ഗം ഒ​ഴി​കെ മ​റ്റു​ള്ള​വ​രെ​ല്ലാം യോ​ഗ​ത്തി​ലെ​ത്തി​യി​രു​ന്നു. റെ​ജി പ​ടി​ഞ്ഞാ​റെ ആ​ന​ശ്ശേ​രി​യാ​ണ് യോ​ഗ​ത്തി​നെ​ത്താ​തെ വി​ട്ടു​നി​ന്ന​ത്. ബേ​ബി​യെ പ്ര​സി​ഡ​ന്‍റാ​ക്കി ഭ​ര​ണം യു.​ഡി.​എ​ഫ് തി​രി​ച്ചു​പി​ടി​ച്ച​തോ​ടെ സി.​പി.​എം ഭ​ര​ണ​ത്തി​ന്​ അ​ന്ത്യ​മാ​യി. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു.​ഡി.​എ​ഫി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ചെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പു​ക​ളി​യെ തു​ട​ർ​ന്ന് അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ള്‍ക്കൊ​ടു​വി​ല്‍ ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ബേ​ബി ഓ​ടം​പ​ള്ളി​ല്‍ സി.​പി.​എം പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ന്‍റാ​വു​ക​യാ​യി​രു​ന്നു. കോ​ണ്‍ഗ്ര​സ് വി​മ​ത​യാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച രേ​ഖ ര​ഞ്ജി​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ, കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ൻ ന​ട​ത്തി​യ ത​ന്ത്ര​ത്തി​ലൂ​ടെ മ​ധു​വി​ധു തീ​രും​മു​മ്പേ സി.​പി.​എ​മ്മി​ൽ​നി​ന്ന് ഭ​ര​ണം അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു.

കെ. ​സു​ധാ​ക​ര​ന്റെ അ​ടു​ത്ത അ​നു​യാ​യി ബേ​ബി​യെ അ​ദ്ദേ​ഹം ഇ​ട​പെ​ട്ടാ​ണ് കോ​ണ്‍ഗ്ര​സി​ല്‍ തി​രി​ച്ചെ​ത്തി​ച്ച​ത്. എ ​ഗ്രൂ​പ്പി​ന്റെ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടും തീ​രു​മാ​ന​ത്തി​ല്‍ കെ.​പി.​സി.​സി​യും ഡി.​സി.​സി​യും ഉ​റ​ച്ചു​നി​ന്ന​തോ​ടെ യു.​ഡി.​എ​ഫി​ലെ ഒ​രാ​ളൊ​ഴി​കെ ബേ​ബി ഓ​ടം​പ​ള്ളി​ക്ക് വോ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. ഡി.​സി.​സി​യു​ടെ വി​പ് ഏ​ഴം​ഗ​ങ്ങ​ള്‍ കൈ​പ്പ​റ്റി​യെ​ങ്കി​ലും ര​ണ്ടു​പേ​ര്‍ നേ​രി​ട്ട് കൈ​പ്പ​റ്റാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഡി.​സി.​സി​യു​ടെ പ്ര​ത്യേ​ക ദൂ​ത​ന്‍ ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി വി​പ് പ​തി​ച്ചി​രു​ന്നു. ഇ​വ​ര്‍ യോ​ഗ​ത്തി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്കു​മെ​ന്ന് ബു​ധ​നാ​ഴ്ച ഒ​രു വി​ഭാ​ഗം കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ ക​ണ്ണൂ​രി​ല്‍ ന​ട​ത്തി​യ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും റെ​ജി ഒ​ഴി​കെ​യു​ള്ള​വ​ർ കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ എ​ത്തി ബേ​ബി​ക്ക് വോ​ട്ടു​ചെ​യ്തു.

നി​ല​വി​ലെ അം​ഗ​ങ്ങ​ളി​ല്‍ കോ​ണ്‍ഗ്ര​സി​ല്‍ ഉ​യ​ര്‍ന്ന സ്ഥാ​നം വ​ഹി​ക്കു​ന്ന​ത് ബേ​ബി ഓ​ടം​പ​ള്ളി​യാ​ണ്. സ്വാ​ഭാ​വി​ക​മാ​യും പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നം ബേ​ബി​ക്ക് ല​ഭി​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും അ​ന്ന് അ​ത് ന​ട​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് സി.​പി.​എം പി​ന്തു​ണ​യോ​ടെ ബേ​ബി പ്ര​സി​ഡ​ന്‍റാ​യ​ത്. അ​ന്ന് ബേ​ബി​ക്കെ​തി​രെ നി​ല​പാ​ടെ​ടു​ത്ത ഡി.​സി.​സി ഇ​പ്പോ​ൾ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും വീ​ണ്ടും ബേ​ബി​യെ​ത്ത​ന്നെ പ്ര​സി​ഡ​ന്‍റാ​ക്കി സി.​പി.​എ​മ്മി​ന് തി​രി​ച്ച​ടി ന​ൽ​കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFNaduvil panchayatBaby Odampallil
News Summary - Naduvil panchayat now for UDF; Baby Odampallil President
Next Story