ശ്രീകണ്ഠപുരം (കണ്ണൂർ): നടുവിൽ പുല്ലംവനത്ത് ദുരൂഹ സാഹചര്യത്തിൽ അമ്മയും മകളും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ കാമുകനെ ചോദ്യംചെയ്യും. കല്ലാ മനോജിെൻറ ഭാര്യ സജിത (34), മകൾ അഭിനന്ദന (ഒമ്പത്) എന്നിവരെയാണ് കഴിഞ്ഞ 16ന് വൈകീട്ടോടെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം തിങ്കളാഴ്ച കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.
സജിതയെ ഷവറിെൻറ പൈപ്പിൽ തൂങ്ങിമരിച്ച നിലയിലും അഭിനന്ദനയെ കഴുത്തിൽ കയർമുറുക്കി കുളിമുറിയുടെ ചുവരിൽ ചാരിക്കിടക്കുന്ന നിലയിലുമാണ് കാണപ്പെട്ടത്. ആത്മഹത്യക്കുറിപ്പും മൊബൈൽ ഫോണും കുടിയാൻമല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോൺവിളികൾ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചതിനാൽ സജിതയുടെ കാമുകനോട് ചോദ്യംചെയ്യലിന് ഹാജരാകാൻ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ നിർദേശിച്ചിട്ടുണ്ട്.
സജിതയുമായുള്ള ബന്ധമറിഞ്ഞ് കുടുംബവഴക്കുണ്ടായതിനെ തുടർന്ന് യുവാവിെൻറ ഭാര്യ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇവർ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യക്കൊപ്പം അവിടെയായതിനാൽ തിരിച്ചെത്തിയശേഷം ചോദ്യംചെയ്യലിന് ഹാജരാകുമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിനുശേഷമാണ് തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് പറഞ്ഞു.