ഭര്‍തൃമതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന് അറസ്റ്റില്‍
text_fieldsശ്രീകണ്ഠപുരം: റബര്‍ പാലെടുത്തശേഷം ഷീറ്റടിക്കാന്‍ പോവുകയായിരുന്ന ഭര്‍തൃമതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. കൂട്ടുംമുഖം കൊയിലിയിലെ തടത്തില്‍ തോമസ് എന്ന സാന്റിയെയാണ് (52) പ്രിന്‍സിപ്പല്‍ എസ്.ഐ സുബീഷ്മോന്‍, എസ്.ഐ പി.പി. അശോകന് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. 36കാരിയാണ് പീഡനശ്രമത്തിനിരയായത്. സംഭവം പുറത്തുപറഞ്ഞാല്‍ മറ്റുള്ളവരുടെ മുന്നിൽ മോശമായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും യുവതി പരാതി നല്‍കുകയായിരുന്നു.
ഇതോടെ തോമസ് ഒളിവില്‍ പോയി. വിശദമായി ചോദ്യം ചെയ്തശേഷം ഇയാളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.

