ജാമ്യത്തിലിറങ്ങിയയാൾ തൂങ്ങിമരിച്ച നിലയിൽ
text_fieldsജോസ്
ശ്രീകണ്ഠപുരം: മാല പിടിച്ചുപറി കേസിൽ ജാമ്യത്തിലിറങ്ങിയ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ. ശ്രീകണ്ഠപുരം കാഞ്ഞിലേരി ആലക്കുന്നിലെ തേക്കിലക്കാട്ടിൽ ടി.സി. ജോസ് എന്ന ജോമോനെ (54) യാണ് വീട്ടുപരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കാഞ്ഞിലേരി ബാലങ്കരിയിലെ വ്യാപാരിയായ സ്ത്രീയുടെ സ്വർണമാല പട്ടാപകൽ കവർന്ന കേസിൽ കഴിഞ്ഞ ജൂലൈ 12 ന് ജോസിനെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ മാസം ജാമ്യത്തിലിറങ്ങിയ ജോസ് വീട്ടിൽ കഴിയവെയാണ് ജീവനൊടുക്കിയത്. നേരത്തെ ഏറെക്കാലം ഗൾഫിൽ ആയിരുന്നു. ഭാര്യ: മോളി. മക്കൾ: അഞ്ജന ജോസ്, സഞ്ജന ജോസ്, ജെറിൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

