തോക്കിന്തിരയുമായി ഒരാൾ പിടിയിൽ
text_fieldsഅറസ്റ്റിലായ വിജേഷ് മാത്യു, പിടിച്ചെടുത്ത തിരകൾ
ശ്രീകണ്ഠപുരം: കുടിയാന്മല പൊട്ടന്‍പ്ലാവില്‍ തോക്കിന്തിരകളുമായി യുവാവിനെ വനംവകുപ്പ് പിടികൂടി. ഓടി രക്ഷപ്പെട്ട മൂന്നുപേരെ തിരിച്ചറിഞ്ഞു. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വി. രതീശെൻറ നേതൃത്വത്തിലാണ് ഞായറാഴ്ച പൊട്ടന്‍പ്ലാവില്‍ വെച്ച് 26 തോക്കിന് തിരകളുമായി ചിറ്റിലപ്പള്ളി വിജേഷ് മാത്യുവിനെ (46) അറസ്റ്റ് ചെയ്തത്.
ഓടി രക്ഷപ്പെട്ട കൂട്ടാളികളായ പൊട്ടന്‍പ്ലാവിലെ പെരുകിലക്കാട്ടില് ജയിംസ്, പാലത്തിങ്കല്‍ സിബി, നരിക്കോട്ടുമല ബാലന് എന്നിവർക്കെതിരെ വനംവകുപ്പ് കേസെടുത്തു.
പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് വനംവകുപ്പധികൃതര്‍ പറഞ്ഞു. വര്‍ഷങ്ങളായി പ്രദേശത്ത് വേട്ട നടത്തുന്ന സംഘമാണിവരുടേത്. പ്രതികളുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
ഫോറസ്റ്റര്‍ കെ.വി. വിനോദന്‍, എസ്. സജീവ്കുമാര്‍, ബി.ഇ.ഒ പി.എച്ച്. ഷമീന, പ്രശോഭ് എന്നിവരും പരിശോധനസംഘത്തിലുണ്ടായിരുന്നു.

