ഏരുവേശ്ശി കൊക്കമുള്ള് വാര്ഡ് എല്.ഡി.എഫിന്
text_fieldsശ്രീകണ്ഠപുരം: ഏരുവേശ്ശി പഞ്ചായത്തിലെ കൊക്കമുള്ള് വാര്ഡ് ഉപതെരഞ്ഞെടുപ്പില് എല്.ഡി.എഫിന് അട്ടിമറിജയം. 2010 മുതല് കോണ്ഗ്രസിെൻറ കുത്തക വാര്ഡായ ഇവിടെ ഇടതുസ്വതന്ത്രന് ജോയി ജോണ് 126 വോട്ടിെൻറ ഭൂരിപക്ഷത്തിന് ജയിച്ചു. കോണ്ഗ്രസിലെ ഭിന്നത മുതലാക്കിയായിരുന്നു ഇടതുപക്ഷം ജയിച്ചുകയറിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില് കോണ്ഗ്രസിലെ ബെസ്റ്റിന് എളംബ്ലാശ്ശേരി 134 വോട്ടിെൻറ ഭൂരിപക്ഷത്തിന് വിജയിച്ച വാര്ഡാണിത്. യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുമായുണ്ടായ അഭിപ്രായഭിന്നതയെ തുടര്ന്ന് ബെസ്റ്റിന് രാജിവെക്കുകയായിരുന്നു. 1178 വോട്ടര്മാരില് സ്പെഷല് തപാൽ ബാലറ്റ് ഉപയോഗിച്ച 13 പേര് ഉള്പ്പെടെ 862 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജോയി ജോണിന് 462 വോട്ടാണ് ലഭിച്ചത്. കോണ്ഗ്രസിലെ ലൂക്കോസ് തൊട്ടിയിലിന് 336 വോട്ടും ബി.ജെ.പിയിലെ ജിമ്മി ജോസഫിന് 35 വോട്ടും ആംആദ്മിയിലെ കിസാന് ജോസിന് 28 വോട്ടും ലഭിച്ചു.
ഒരു വോട്ട് അസാധുവായി. ഏരുവേശ്ശി ചെറിയ അരീക്കാമല സ്വദേശിയായ ജോയി ജോണ് റിട്ട. എ.എസ്.ഐയാണ്. കൊക്കമുള്ള് വാര്ഡ് നഷ്ടപ്പെട്ടതോടെ 14 അംഗ ഭരണസമിതിയില് യു.ഡി.എഫ് അംഗബലം പത്തായി ചുരുങ്ങി. എല്.ഡി.എഫ് അംഗസംഖ്യ നാലായി ഉയര്ന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

