Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയത്തെ കൊല; പ്രതികളെ തേടി ക്രൈംബ്രാഞ്ച് കണ്ണൂരിൽ

text_fields
bookmark_border
murder
cancel

ശ്രീകണ്ഠപുരം: കോട്ടയത്തെ പ്രമാദമായ കൊലപാതക കേസിലെ പ്രതികളെ തേടി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നടുവിലിൽ എത്തി. വ്യാഴാഴ്ചയാണ് അന്വേഷണ സംഘം കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിലെ നടുവില്‍ പടിഞ്ഞാറെച്ചാല്‍, താവുകുന്ന്, പോത്തുകുണ്ട് ഭാഗങ്ങളിലെത്തി അന്വേഷണം നടത്തിയത്.

പൊലീസ് ഉദ്യോഗസ്ഥർ രണ്ടുപേരുടെ ഫോട്ടോ വ്യാപാരികളെയും ഡ്രൈവർമാരെയും മറ്റും കാണിച്ചുകൊടുത്തു. സംശയസാഹചര്യത്തിൽ കണ്ട രണ്ടുപേരെക്കുറിച്ച് പ്രദേശവാസികളിൽ ചിലർ പൊലീസിനോട് പറഞ്ഞതായാണ് സൂചന.

പ്രതികളുടെ മൊബൈൽ ഫോൺ ടവര്‍ ലൊക്കേഷന്‍ നടുവിലിന്റെ നാലു കി.മീറ്റർ പരിധിക്കുള്ളിലാണത്രേ കാണിക്കുന്നത്. ഇതേ തുടർന്നാണ് പൊലീസ് സംഘം നടുവിലിലെത്തിയത്.പാലക്കയം തട്ടും പൈതൽമലയും ഉൾപ്പെടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുള്ളതിനാൽ പ്രതികൾ ഒളിവിൽ പാർക്കാൻ ഇവിടെ എത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ. മറ്റു കാര്യങ്ങളൊന്നും അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kottayam murder -Crime branch in Kannur in search of the accused
Next Story