Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightകാഞ്ഞിലേരി-അലക്സ് നഗർ...

കാഞ്ഞിലേരി-അലക്സ് നഗർ പാലം നിർമാണം അന്തിമഘട്ടത്തിൽ

text_fields
bookmark_border
bridge
cancel
camera_alt

കാഞ്ഞിലേരി-അലക്സ് നഗർ പാലത്തിന്റെ മധ്യഭാഗത്തെ സ്പാനിന്റെ നിർമാണം നടക്കുന്നു

ശ്രീ​ക​ണ്ഠ​പു​രം: ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന​മാ​യ കാ​ഞ്ഞി​ലേ​രി-​അ​ല​ക്‌​സ് ന​ഗ​ര്‍ പാ​ലം നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി. പാ​ല​ത്തി​ന്റെ മ​ധ്യ​ഭാ​ഗ​ത്തെ സ്പാ​നി​ന്റെ നി​ർ​മാ​ണ​മാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ. നി​ര​വ​ധി പ​രാ​തി​ക​ൾ​ക്കും നി​വേ​ദ​ന​ക​ൾ​ക്കും ശേ​ഷ​മാ​ണ് കു​ടി​യേ​റ്റ പ്ര​ദേ​ശ​മാ​യ അ​ല​ക്സ് ന​ഗ​റി​നെ​യും കാ​ഞ്ഞി​ലേ​രി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് പാ​ലം നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.

2017ല്‍ ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ചെ​ങ്കി​ലും അ​ഞ്ചു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും 50 ശ​ത​മാ​നം പോ​ലും പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​രാ​റു​കാ​ര​ന് സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം.​എ​ൽ.​എ മു​ൻ​കൈ​യെ​ടു​ത്ത് ക​രാ​റു​കാ​ര​നെ നീ​ക്കി പാ​ലം നി​ർ​മാ​ണം റീ ​ടെ​ൻ​ഡ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. 10.10 കോ​ടി രൂ​പ​യാ​ണ് നേ​ര​ത്തേ പാ​ല​ത്തി​ന്റെ നി​ര്‍മാ​ണ​ത്തി​ന് വ​ക​യി​രു​ത്തി​യ​ത്.

ഇ​തി​ല്‍ ഐ​ച്ചേ​രി-​അ​ല​ക്‌​സ് ന​ഗ​ര്‍ റോ​ഡ് നി​ര്‍മാ​ണ​വും ഉ​ള്‍പ്പെ​ട്ടി​രു​ന്നു. പു​തി​യ ടെ​ൻ​ഡ​റി​ൽ റോ​ഡ് നി​ര്‍മാ​ണം ഒ​ഴി​വാ​ക്കി 5.84 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. റീ ​ടെ​ൻ​ഡ​റി​ൽ കെ.​കെ ബി​ല്‍ഡേ​ഴ്സാ​ണ് പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

113.75 മീ​റ്റ​ർ നീ​ള​വും 11.05 മീ​റ്റ​ർ വീ​തി​യു​മു​ള്ള പാ​ല​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ 1.5 മീ​റ്റ​ർ വീ​തി​യി​ൽ ഇ​രു​വ​ശ​ത്തു​മാ​യി ന​ട​പ്പാ​ത​യും ഒ​രു​ക്കും. നി​ല​വി​ൽ സ​മീ​പ​ത്തു​ള്ള തൂ​ക്കു​പാ​ല​മാ​ണ് ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ ഏ​ക യാ​ത്രാ​മാ​ർ​ഗം. മി​ക്ക വ​ർ​ഷ​ങ്ങ​ളി​ലും അ​റ്റ​കു​റ്റ​പ്പണി ന​ട​ത്തി​യാ​ണ് തൂ​ക്കു​പാ​ലം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​ത്.

അ​ല​ക്സ് ന​ഗ​ർ പാ​ലം വ​രു​ന്ന​തോ​ടെ കാ​ഞ്ഞി​ലേ​രി, മൈ​ക്കി​ൾ​ഗി​രി, ഇ​രൂ​ഡ് ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഐ​ച്ചേ​രി, പ​യ്യാ​വൂ​ർ, ശ്രീ​ക​ണ്ഠ​പു​രം ഭാ​ഗ​ങ്ങ​ളി​ലെ​ത്താ​ൻ എ​ളു​പ്പ​മാ​ർ​ഗ​മാ​കും. ക​ണി​യാ​ർ വ​യ​ൽ- കാ​ഞ്ഞി​ലേ​രി - ഉ​ളി​ക്ക​ൽ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ അ​ല​ക്സ് ന​ഗ​ർ ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഉ​ളി​ക്ക​ലി​ലേ​ക്കും ക​ണി​യാ​ർ വ​യ​ലി​ലേ​ക്കും എ​ത്താ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bridgesreekandapuram news
News Summary - Kanjileri-Alex Nagar bridge construction in final stage
Next Story