Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്‌കൂളിലേക്കുപോയ പെണ്‍കുട്ടിയെ കാണാതായി; അന്വേഷണത്തിനിടെ തിരിച്ചെത്തി

text_fields
bookmark_border
missing case
cancel

ശ്രീകണ്ഠപുരം: സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥിനിയെ കാണാതായത് പരിഭ്രാന്തി പരത്തി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, ഫോൺസുഹൃത്തായ കരിക്കോട്ടക്കരിയിലെ 19കാരനായ യുവാവിനൊപ്പം കറങ്ങാന്‍പോയ പെണ്‍കുട്ടി തിരിച്ചെത്തി.

ചെമ്പേരിയിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെയാണ് തിങ്കളാഴ്ച കാണാതായത്. വാട്‌സ്ആപ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പമാണ് പെണ്‍കുട്ടി പോയത്. സ്‌കൂള്‍ പരിസരത്ത് പെണ്‍കുട്ടി ബസിറങ്ങിയതിന് ശേഷമാണ് യുവാവിന്റെ ബൈക്കില്‍ കയറിപ്പോയത്. സ്കൂളിലെത്തിയില്ലെന്ന് അധ്യാപകർ അറിയിച്ചതോടെ ബന്ധുക്കള്‍ കുടിയാന്മല പൊലീസില്‍ പരാതി നല്‍കി.

പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ ഇരുവരും വൈകീട്ടോടെ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കണ്ണൂര്‍, മുഴപ്പിലങ്ങാട് ഭാഗത്ത് ബൈക്കില്‍ കറങ്ങിയതായും താന്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും മജിസ്ട്രേറ്റിന് പെണ്‍കുട്ടി മൊഴിനൽകിയതോടെ ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - girl missing-returned during investigation
Next Story