ആംബുലന്‍സ് വാങ്ങിനല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; കേസെടുത്തു
text_fieldsശ്രീകണ്ഠപുരം: പണം സ്വരൂപിച്ച് നല്‍കിയിട്ടും കോണ്‍ഗ്രസ് അധ്യാപക സംഘടനക്ക് ആംബുലന്‍സ് എത്തിച്ചുനൽകാതെ വഞ്ചിച്ചതിന് കേസ്. കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെ.പി.എസ്.ടി.എ) ഇരിക്കൂര്‍ മേഖല സെക്രട്ടറി വി.സി. പ്രശാന്തിന്റെ പരാതിയില്‍ ബംഗളൂരു നോര്‍ത്ത് ബസവേശ്വര നഗറിലെ ശൈലേഷിനെതിരെ (40) യാണ് കോടതി നിര്‍ദേശപ്രകാരം ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്.
2022 ജൂലൈ ആറിനാണ് സംഘടനക്കു വേണ്ടി ആംബുലന്‍സ് വാങ്ങാന്‍ 7.18 ലക്ഷം രൂപ ശൈലേഷിന്റെ അക്കൗണ്ടിലേക്ക് നൽകിയത്. ആംബുലന്‍സിനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത ശൈലേഷ് ബാങ്ക് അക്കൗണ്ട് വഴി പണം നല്കാൻ ആവശ്യപ്പെടുകയായിരുന്നു. അധ്യാപകരില്‍ നിന്നടക്കം സ്വരൂപിച്ചതാണ് തുക. പിന്നീട് ആംബുലന്‍സ് കൈമാറുകയോ പണം തിരിച്ച് നല്‍കുകയോ ചെയ്യാതിരുന്നതോടെയാണ് പരാതി നല്‍കിയത്.