Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightപ്രതിഷേധം ഫലം കണ്ടു;...

പ്രതിഷേധം ഫലം കണ്ടു; പാലക്കയംതട്ടില്‍ പ്രവേശനസമയം നീട്ടി

text_fields
bookmark_border
പ്രതിഷേധം ഫലം കണ്ടു; പാലക്കയംതട്ടില്‍ പ്രവേശനസമയം നീട്ടി
cancel

ശ്രീ​ക​ണ്ഠ​പു​രം: വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നി​ടെ പ്ര​മു​ഖ വി​നോ​ദസ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ പാ​ല​ക്ക​യം​ത​ട്ടി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വൈ​കു​ന്നേ​ര​ത്തെ പ്ര​വേ​ശ​ന സ​മ​യം നീ​ട്ടി. വൈ​ക​ീട്ട് ഏ​ഴു വ​രെ​യാ​യാ​ണ് സ​മ​യം നീ​ട്ടി​യ​ത്. ഡി.​ടി.​പി.​സി​യു​ടെ കീ​ഴി​ലാ​ണ് പാ​ല​ക്ക​യം​ത​ട്ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​ത്രി പ​ത്ത് വ​രെ​യു​ണ്ടാ​യി​രു​ന്ന പ്ര​വേ​ശ​ന സ​മ​യം വൈ​കീ​ട്ട് അ​ഞ്ച് ആ​യി കു​റ​ച്ച​ത് സ​ഞ്ചാ​രി​ക​ളി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ര്‍ത്തി​യി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ‘മാ​ധ്യ​മം’ വാ​ര്‍ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് സ​ഞ്ചാ​രി​ക​ള്‍ക്ക് സൂ​ര്യാ​സ്ത​മ​യം കാ​ണാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ സ​മ​യം ര​ണ്ടു മ​ണി​ക്കൂ​ർ​കൂ​ടി നീ​ട്ടി​ന​ൽ​കി​യ​ത്. വെ​ളി​ച്ച​ത്തി​ന്റെ പ്ര​ശ്‌​ന​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​വേ​ശ​ന സ​മ​യ​ത്തി​ല്‍ നേ​ര​ത്തേ മാ​റ്റം വ​രു​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. പാ​ല​ക്ക​യം​ത​ട്ടി​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചു​വ​രുക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:extendedEntry timePalakkayamthat
News Summary - Entry time extended at Palakkayamthat
Next Story