12കാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ
text_fieldsആക്കാട്ട് ജോസ്
ശ്രീകണ്ഠപുരം: കുടിയാൻമലയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. നടുവിൽ സ്വദേശി ആക്കാട്ട് ജോസാണ് (61) പിടിയിലായത്.നവംബർ 19നാണ് ജോസിനെതിരെ കുട്ടിയുടെ കുടുംബം കുടിയാൻമല പൊലീസിൽ പരാതി നൽകിയത്. റബർ ടാപ്പിങ് തൊഴിലാളികളായ മാതാപിതാക്കൾ പുലർച്ച ജോലിക്കുപോയ സമയത്ത് ഇയാൾ വീട്ടിൽ അതിക്രമിച്ചു കടന്ന് 12കാരിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കി വിശദമായ മൊഴിയെടുത്തു. മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു.എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും കുടിയാൻമല പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് കുടുംബം പരാതിയുമായി തളിപ്പറമ്പ് ഡിവൈ.എസ്.പിയെ സമീപിക്കുകയായിരുന്നു.

