Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightകടക്കെണിയും ഭീഷണിയും;...

കടക്കെണിയും ഭീഷണിയും; ഇരയായത് രണ്ടര വയസ്സുകാരി

text_fields
bookmark_border
കടക്കെണിയും ഭീഷണിയും; ഇരയായത് രണ്ടര വയസ്സുകാരി
cancel

ശ്രീ​ക​ണ്ഠ​പു​രം: ലോ​ക്ഡൗ​ൺ കാ​ല​ത്തെ ക​ട​ക്കെ​ണി​യു​ടെ ഇ​ര​യാ​യി ര​ണ്ട​ര വ​യ​സ്സു​കാ​രി ആ​ൻ​സി​ല. പ​യ്യാ​വൂ​രി​ൽ ഐ​സ്ക്രീ​മി​ൽ വി​ഷം ചേ​ർ​ത്ത് അ​മ്മ​യും മ​ക്ക​ളും ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ആ​ൻ​സി​ല​ക്ക് ജീ​വ​ൻ പൊ​ലി​ഞ്ഞ​ത്. ക​ട​ബാ​ധ്യ​ത​യും ചി​ട്ടി​ക്കാ​രു​ടെ ഭീ​ഷ​ണി​യും മൂ​ല​മാ​ണ് സം​ഭ​വ​മെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

യു​വ​തി​യു​ടെ മൊ​ഴി​യി​ലും ക​ട​ബാ​ധ്യ​ത വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​യ്യാ​വൂ​ർ പൊ​ന്നും​പ​റ​മ്പി​ലെ സ്വ​പ്ന​യും ര​ണ്ട് മ​ക്ക​ളും ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ള​യ മ​ക​ൾ ര​ണ്ട​ര വ​യ​സ്സു​കാ​രി ആ​ൻ​സി​ല​യാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. അ​മ്മ സ്വ​പ്ന​യും (34) മൂ​ത്ത മ​ക​ൾ അ​ൻ​സീ​ന​യും (11) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഭ​ർ​ത്താ​വ് അ​നീ​ഷ് ഇ​സ്രാ​യേ​ലി​ലാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്.

പ​യ്യാ​വൂ​ർ ടൗ​ണി​ൽ അ​ക്കൂ​സ് ക​ല​ക്​​ഷ​ൻ എ​ന്ന തു​ണി​ക്ക​ട ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു സ്വ​പ്ന. ലോ​ക്ഡൗ​ണി​ലു​ണ്ടാ​യ ക​ട​ബാ​ധ്യ​ത​യും ചി​ട്ടി​ക്കാ​രു​ടെ ഭീ​ഷ​ണി​യു​മ​ട​ക്കം സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യി. പി​ഞ്ചു​കു​ഞ്ഞ് ക​ട​ക്കെ​ണി​യു​ടെ ബ​ലി​യാ​ടാ​യ​പ്പോ​ൾ മ​ല​യോ​ര​മാ​കെ ക​ണ്ണീ​രി​ലാ​യി.

Show Full Article
TAGS:debt trap threat girl death payyavur sreekandapuram 
Next Story