ചെങ്ങളായിലെ ബലാത്സംഗ കേസ് പ്രതിക്ക് കോവിഡ്
text_fieldsശ്രീകണ്ഠപുരം: ചെങ്ങളായിൽ മാനസികാരോഗ്യക്കുറവുള്ള 22കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു.കേസിലെ ഒന്നാംപ്രതി ചെങ്ങളായി അരിമ്പ്രയിലെ നടുക്കുന്നുമ്മല്‍ സിയാദിനാണ് (22) കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മറ്റു രണ്ട് പ്രതികള്‍ക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കും പരിശോധന നടത്തും.
കഴിഞ്ഞ ഞായറാഴ്ചയാണ് സിയാദ്, മുഹമ്മദ് ബാഷ, അബൂബക്കർ എന്നിവരെ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കോടതി റിമാൻഡ് ചെയ്തതിനെ തുടര്‍ന്ന് മൂന്നു പേരെയും കണ്ണൂര്‍ കോവിഡ് സെൻററിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിയാദിെൻറ ഫലം പോസിറ്റിവായത്.

