ചെങ്ങളായി പഞ്ചായത്തിനുമുന്നിൽ കോൺഗ്രസിെൻറ ചേരിതിരിഞ്ഞുള്ള സമരം
text_fieldsശ്രീകണ്ഠപുരം: തദ്ദേശ സ്ഥാപനങ്ങളോട് കാണിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാന പ്രകാരമുള്ള സമരം ചെങ്ങളായിൽ രണ്ട് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടത്തി. എൽ.ഡി.എഫ് ഭരിക്കുന്ന ചെങ്ങളായി പഞ്ചായത്തിന് മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലും പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലുമാണ് ചേരിതിരിഞ്ഞ് പ്രതിഷേധിച്ചത്.
ചെങ്ങളായി പഞ്ചായത്തിനുമുന്നിൽ കോൺഗ്രസിെൻറ ചേരിതിരിഞ്ഞുള്ള സമരംചെങ്ങളായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം കൊയ്യം ജനാർദനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇ. ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് ഐബിൻ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം ടി.സി. പ്രിയ, ബ്ലോക്ക് കോൺഗ്രസ് വൈസ്. പ്രസിഡൻറ് കെ.കെ. നാരായണൻ, ബ്ലോക്ക് സെക്രട്ടറി എം. മുകുന്ദൻ, ഫിലിപ്കുട്ടി, എം. ഫൽഗുനൻ, ഹുസൻ പരിപ്പായി തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് ഓഫിസിന് മുന്നിൽ കോൺഗ്രസ് മെംബർമാരുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി. ദിനേശൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വി.കെ. വിജയകുമാർ, നേതാക്കളായ മനോജ് പാറക്കാടി, ഷാജു കണ്ടമ്പേത്ത്, കെ.പി. കുഞ്ഞുമൊയ്തീൻ, പി. ഗോവിന്ദൻ, എ.കെ. വാസു, പടപ്പയിൽ പ്രദീപൻ, മേപ്പാട്ട് രവീന്ദ്രൻ, പി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
കെ.പി.സി.സി ആഹ്വാന പ്രകാരം ധർണ നടക്കുമ്പോൾ വിഭാഗീയ പ്രവർത്തനങ്ങുളടെ ഭാഗമായി ഡി.സി.സി സെക്രട്ടറി കെ.സി. വിജയനും പഞ്ചായത്തംഗങ്ങളും ധർണ നടത്തിയതിനെതിരെ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്ന് ചെങ്ങളായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഇ. ദാമോദരൻ അറിയിച്ചു.