Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightബൈക്കിലെത്തി മാല...

ബൈക്കിലെത്തി മാല കവർച്ച ; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ബൈക്കിലെത്തി മാല കവർച്ച ; രണ്ടുപേർ അറസ്​റ്റിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

ശ്രീ​ക​ണ്ഠ​പു​രം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് സ്ത്രീ​ക​ളു​ടെ ക​ഴു​ത്തി​ല്‍ നി​ന്ന് മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന ര​ണ്ടം​ഗ സം​ഘം അ​റ​സ്​​റ്റി​ല്‍. ശ്രീ​ക​ണ്ഠ​പു​രം, മ​ട്ട​ന്നൂ​ര്‍, ചൊ​ക്ലി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ല ക​വ​ര്‍ച്ച ചെ​യ്ത കേ​സി​ല്‍ പ​യ്യ​ന്നൂ​ര്‍ അ​ന്നൂ​രി​ലെ പു​തി​യ​പു​ര​യി​ല്‍ ലി​ജീ​ഷ് (30), ച​ന്തേ​ര കോ​യ​ങ്ക​ര ശ്രീ​നി​ല​യ​ത്തി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ലി​ജീ​ഷി​നെ ശ്രീ​ക​ണ്ഠ​പു​രം സി.​ഐ ഇ.​പി. സു​രേ​ശ​ൻ, എ​സ്.​ഐ എ.​വി.​ച​ന്ദ്ര​ൻ എ​ന്നി​വ​രും രാ​മ​ച​ന്ദ്ര​നെ മ​ട്ട​ന്നൂ​ര്‍ സി.​ഐ എം. ​കൃ​ഷ്ണ​നു​മാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ലി​ജീ​ഷ് ടൈ​ല്‍സ് പ​ണി​ക്കാ​ര​നും അ​ന്നൂ​രി​ന് സ​മീ​പ​ത്തെ ഒ​രു ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​യു​മാ​ണ്. രാ​മ​ച​ന്ദ്ര​ന്‍ പ​യ്യ​ന്നൂ​ര്‍ സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള ബാ​ര്‍ബ​ര്‍ ഷോ​പ്പി​ലെ ജോ​ലി​ക്കാ​ര​നാ​ണ്.

ക​ഴി​ഞ്ഞ 17ന് ​ഉ​ച്ച​ക്ക് 2.30ന് ​ശ്രീ​ക​ണ്ഠ​പു​രം കോ​ട്ടൂ​രി​ലെ കൂ​ട​ത്തി​ല്‍ വീ​ട്ടി​ല്‍ മാ​ധ​വി​യ​മ്മ​യു​ടെ ര​ണ്ട് പ​വ‍െൻറ സ്വ​ര്‍ണ​മാ​ല ക​വ​ര്‍ച്ച ചെ​യ്ത​ത് ഈ ​സം​ഘ​മാ​ണ്. മ​ട്ട​ന്നൂ​രി​ലും ചൊ​ക്ലി​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഓ​രോ സ്ത്രീ​ക​ളു​ടെ മാ​ല​യും ക​വ​ര്‍ന്ന​ത് ഇ​രു​വ​രും ചേ​ര്‍ന്നാ​യി​രു​ന്നു.സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് മോ​രു​വാ​ങ്ങാ​ന്‍ പോ​കു​ന്ന​തി​നി​ട​യി​ല്‍ വ​ഴി​ചോ​ദി​ച്ചെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം മാ​ധ​വി​യ​മ്മ​യെ ത​ള്ളി​യി​ട്ടാ​ണ് മാ​ല ക​വ​ര്‍ന്ന​ത്. വ​ള​രെ സ​മ​ര്‍ഥ​മാ​യാ​ണ് പ്ര​തി​ക​ള്‍ മാ​ല ക​വ​ര്‍ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച സ്ഥ​ല​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു സ​ഞ്ചാ​രം. ര​ണ്ടാ​ഴ്ച​യാ​യി ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ എ.​വി. ച​ന്ദ്ര‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. 200ഓ​ളം കാ​മ​റ​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​ഴ​യ​ങ്ങാ​ടി -പി​ലാ​ത്ത​റ കെ.​എ​സ്.​ടി.​പി റോ​ഡി​ല്‍ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു​പേ​രു​ടെ ദൃ​ശ്യം ല​ഭി​ച്ച​താ​ണ് തെ​ളി​വാ​യ​ത്.

ക​വ​ര്‍ച്ച ചെ​യ്ത മാ​ല​ക​ള്‍ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ഫൈ​നാ​ന്‍സി​ല്‍ പ​ണ​യം​വെ​ച്ച​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ ലി​ജീ​ഷി​നെ മാ​ധ​വി​യ​മ്മ​യു​ടെ സ​മീ​പ​മെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ജി​ല്ല​യി​ല്‍ ന​ട​ന്ന മ​റ്റ് മാ​ല പൊ​ട്ടി​ക്ക​ല്‍ കേ​സു​മാ​യി ഇ​വ​ര്‍ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chain snachingarrested
News Summary - chain snaching; Two arrested
Next Story