റോഡ് തർക്കം; വീട്ടമ്മയെ ആക്രമിച്ച എസ്.െഎക്കെതിരെ കേസ്
text_fieldsശ്രീകണ്ഠപുരം: റോഡുമായി ബന്ധപ്പെട്ട തർക്കത്തിെൻറ പേരിൽ വീട്ടമ്മയെ ചീത്തവിളിച്ച് അപമാനിക്കുകയും റോഡിലേക്ക് പിടിച്ച് തള്ളിയിടുകയും ചെയ്ത എസ്.ഐക്കെതിരെ കേസ്.
ശ്രീകണ്ഠപുരം വയക്കരയിലെ കാപ്പാടൻ വീട്ടിൽ കമലാക്ഷിയുടെ പരാതിയിൽ കണ്ണൂർ ടൗൺ സ്റ്റേഷൻ ഗ്രേഡ് എസ്.ഐ പട്ടാന്നൂർ നായാട്ടുപാറയിലെ കുറുന്താറ്റിൽ കുറ്റ്യാട്ട് രാജനെതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. വയക്കരയിൽ രാജെൻറ സ്ഥലത്തിനോട് ചേർന്ന റോഡുമായി ബന്ധപ്പെട്ടതാണ് തർക്കം.
നേരത്തെ രാജൻ റോഡ് തടസ്സപ്പെടുത്തിയതിനെതിരെ നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു. തുടർന്ന്, തെൻറ സ്ഥലം കൈേയറിയതായി കാണിച്ച് രാജൻ നൽകിയ പരാതിയിൽ പ്രദേശവാസികളായ ചിലർക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് കമലാക്ഷിയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരം കഴിഞ്ഞ ദിവസം രാജനെതിരെയും കേസെടുത്തത്.

