പാലക്കയം തട്ടിലേക്ക് നെടുങ്കണ്ടത്തു നിന്ന് ദീർഘദൂര ബസ് സർവിസ്
text_fieldsശ്രീകണ്ഠപുരം: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിലേക്ക് നെടുങ്കണ്ടത്തു നിന്ന് കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റ് ബസ് സർവിസ്. ജോൺ ബ്രിട്ടാസ് എം.പി നൽകിയ നിവേദനത്തെ തുടർന്നാണ് ഗതാഗത മന്ത്രി ആൻറണി രാജു ഇതിനായി നിർദേശം നൽകിയത്.
പാലക്കയം തട്ടിെൻറ വികസനത്തിന് കൂടുതൽ ഗതാഗത സൗകര്യം അനിവാര്യമാണെന്ന ബ്രിട്ടാസിെൻറ ആവശ്യമാണ് അതിവേഗത്തിൽ മന്ത്രി അംഗീകരിച്ചത്. പാലക്കയംതട്ടിെൻറ തൊട്ടടുത്ത പ്രദേശമായ പുലിക്കുരുമ്പയാണ് ബ്രിട്ടാസിെൻറ നാട്. രാവിലെ ആറിന് നെടുങ്കണ്ടത്തു നിന്ന് ആരംഭിക്കുന്ന ബസ് രാജാക്കാട്, അടിമാലി, കോതമംഗലം, തൃശൂർ, കോഴിക്കോട് വഴി 5.10ന് പാലക്കയം തട്ടിലെത്തും. ഇടുക്കിയിലേയും കണ്ണൂരിലെയും ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കുന്ന സർവിസ് രണ്ടു ജില്ലകളിലേയും വിനോദ സഞ്ചാരികൾക്ക് ഏറെ ആശ്വാസമാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

