ദുബൈയില്‍ നിര്യാതനായ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsസജിത്ത്
ശ്രീകണ്ഠപുരം: ദുബൈയില്‍ നിര്യാതനായ മലപ്പട്ടം അടുവാപ്പുറം സ്വദേശി കളത്തിലെ വളപ്പില്‍ സജിത്തിന്റെ (41) മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടോടെ കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. കുഞ്ഞളിയന്, രാജമാണിക്യം തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് സജിത്ത്. 2012ല്‍ ജയസൂര്യ നായകനായ കുഞ്ഞളിയന് എന്ന സിനിമയില്‍ അഭിനയിച്ചതിനാല്‍ കുഞ്ഞളിയന് സജിത്ത് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അടുവാപ്പുറം മീത്തലേക്കരി ഒ.എന്‍.വി സ്മാരക ഗ്രന്ഥാലയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നിരവധി പേര് ആദരാഞ്ജലിയര്‍പ്പിച്ചു. തുടർന്ന് വീട്ടിലെത്തിച്ചശേഷം മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
അടുവാപ്പുറത്തെ പരേതനായ കളത്തിലെ വളപ്പിൽ നാരായണന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ: തീർഥന (അഴീക്കോട്). മക്കൾ: ആരവ് സായ്, അയ്റ സായി. സഹോദരങ്ങൾ: ശശിധരൻ, റീന (കല്യാട്), ഷനോജ് (സിവിൽ പൊലീസ് ഓഫിസർ, ഇരിക്കൂർ പൊലീസ് സ്റ്റേഷൻ), റീജ.

