ശ്രീകണ്ഠപുരം: ഐച്ചേരിയിൽ എൽ.ഡി.എഫ് വിജയാഹ്ലാദ പ്രകടനത്തിനു നേരെ ബി.ജെ.പി പ്രവർത്തകർ ബൈക്ക് ഓടിച്ചുകയറ്റിയതായി പരാതി. രണ്ടുപേർക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ കാവുമ്പായി മേഖല പ്രസിഡൻറ് എൻ.സി. രഞ്ജിത്ത്, മേഖല ജോയിൻ സെക്രട്ടറി എം. ഷിനോജ് എന്നിവരെ പരിക്കുകളോടെ തളിപ്പറമ്പിെല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഐച്ചേരി ടൗണിലൂടെ എൽ.ഡി.എഫ് പ്രകടനം കടന്നുപോകവേ ബുധനാഴ്ചയാണ് സംഭവം.മാപ്പിനി റോഡിൽനിന്ന് അമിതവേഗത്തിൽ ബൈക്കോടിച്ചു വന്ന ബി.ജെ.പി പ്രവർത്തകരായ ഐച്ചേരിയിലെ സജേഷ്, പി. രഞ്ജിത്ത് എന്നിവർ പ്രകടനത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് കാണിച്ച് ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി.