Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightബാലനാണ് താരം;...

ബാലനാണ് താരം; മലപ്പട്ടത്ത് ചരിത്രം വഴിമാറി

text_fields
bookmark_border
balan is the star; History changed in Malappattam
cancel
camera_alt

ബാലകൃഷ്‌ണൻ

ശ്രീ​ക​ണ്ഠ​പു​രം: സം​സ്ഥാ​ന​ത്തെ ഇ​ട​തി​െൻറ എ​തി​രി​ല്ലാ കോ​ട്ട​യാ​യ മ​ല​പ്പ​ട്ട​ത്ത് ച​രി​ത്രം തി​രു​ത്തി കോ​ൺ​ഗ്ര​സ്. പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡാ​യ അ​ഡൂ​രി​ലാ​ണ് ആ​ദ്യ​മാ​യി കോ​ൺ​ഗ്ര​സ് അ​ക്കൗ​ണ്ട് തു​റ​ന്ന​ത്.കോ​ൺ​ഗ്ര​സി​ലെ പി. ​ബാ​ല​കൃ​ഷ്ണ​നാ​ണ് 51 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ച്ച​ത്. ബാ​ല​കൃ​ഷ്ണ​ൻ 345 വോ​ട്ട് നേ​ടി​യ​പ്പോ​ൾ സി.​പി.​എം സ്ഥാ​നാ​ർ​ഥി അ​മ്പി​ലോ​ത്ത് നാ​രാ​യ​ണ​ന് 294 വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

20 വ​ർ​ഷം മു​മ്പ് ചൂ​ളി​യാ​ട് വാ​ർ​ഡി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി ജ​യി​ച്ച​തൊ​ഴി​ച്ചാ​ൽ യു.​ഡി.​എ​ഫി​ന് നി​ല​വി​ൽ ബാ​ല​കൃ​ഷ്ണ​െൻറ വി​ജ​യം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തോ​ടെ ബാ​ല​ൻ താ​ര​മാ​വു​ക​യും ചെ​യ്തു. ഇ​ത്ത​വ​ണ അ​ഞ്ച് സീ​റ്റി​ൽ എ​ൽ.​ഡി.​എ​ഫ് മ​ല​പ്പ​ട്ട​ത്ത് എ​തി​രി​ല്ലാ​തെ ജ​യി​ച്ചി​രു​ന്നു. ഒ​രു​സീ​റ്റ് കോ​ൺ​ഗ്ര​സ് നേ​ടി​യ​തി​െൻറ ഞെ​ട്ട​ലി​ലാ​ണ് ഇ​ട​തു​പ​ക്ഷം. മ​ല​പ്പ​ട്ട​ത്തെ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ബാ​ല​കൃ​ഷ്ണ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreekandapurampanchayat election 2020
News Summary - balan is the star; History changed in Malappattam
Next Story