യുവതിയെ തീകൊളുത്തി കൊല്ലാന് ശ്രമം; വിമുക്തഭടന് അറസ്റ്റില്
text_fieldsമനോജ്
ഫിലിപ്
ശ്രീകണ്ഠപുരം: പട്ടാപ്പകല് വീട്ടില് അതിക്രമിച്ചു കയറി യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന് ശ്രമിച്ച കേസില് വിമുക്തഭടന് അറസ്റ്റില്. ഏറ്റുപാറയിലെ പാത്തിക്കല് മനോജ് ഫിലിപ്പിനെയാണ് (48) പയ്യാവൂർ എസ്.എച്ച്.ഒ ഇൻസ്പെക്ടർ കെ.ആര്. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. മനോജ് ഫിലിപ്പിന്റെ അയല്വാസിയായ നടുച്ചിറയില് സിനിയെയാണ് (42) ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്താന് ശ്രമിച്ചത്.
ഇവരുടെ മകന് ഓടിയെത്തി തട്ടിമാറ്റിയതിനാലാണ് ദുരന്തമൊഴിവായത്. സിനിയെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. സിനിയുടെ പരാതിയില് വധശ്രമത്തിന് കേസെടുത്താണ് അറസ്റ്റ്.
മനോജ് ഫിലിപ്പ് മദ്യപിച്ച് നിരന്തരം ബഹളം വെക്കുന്നതിനെതിരെ സിനി പയ്യാവൂര് പൊലീസില് പരാതി നല്കിയിരുന്നു. ഈ വിരോധത്തിനാണ് കൊലപ്പെടുത്താന് ശ്രമിച്ചത്. എസ്.ഐ കെ. ഷര്ഫുദ്ദീനും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

