കോവിഡ് ബാധിച്ച് പുറത്തിറങ്ങാന്‍ ശ്രമം; വീട്ടുകാർ തടഞ്ഞപ്പോൾ മധ്യവയസ്കന് ബ്ലേഡ് കൊണ്ട് കഴുത്തുമുറിച്ചു
text_fieldsശ്രീകണ്ഠപുരം: കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് വീടിന് പുറത്തിറങ്ങരുതെന്ന് ബന്ധുക്കൾ പറഞ്ഞതോടെ മധ്യവയസ്കന് ബ്ലേഡ് കൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിച്ചു. ശ്രീകണ്ഠപുരം പൊടിക്കളത്തെ 59 കാരനാണ് കടുംകൈക്ക് ശ്രമിച്ചത്.
കഴിഞ്ഞ 15ന് നടത്തിയ പരിശോധനയിൽ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വീട്ടിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. എന്നാൽ, പുകവലി ശീലമുള്ളതിനാൽ ഇതിനായി പുറത്തിറങ്ങാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു.
വീട്ടുകാര്‍ ഇത് വിലക്കി. ഇതില്‍ പ്രകോപിതനായാണത്രെ ഇദ്ദേഹം കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചത്. വീട്ടുകാർ ഉടൻ ശ്രീകണ്ഠപുരം പൊലീസിൽ വിവരമറിയിച്ച ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി.

