Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightവിവാഹത്തട്ടിപ്പുകാരനായ...

വിവാഹത്തട്ടിപ്പുകാരനായ പിടികിട്ടാപ്പുള്ളി അറസ്​റ്റില്‍

text_fields
bookmark_border
വിവാഹത്തട്ടിപ്പുകാരനായ പിടികിട്ടാപ്പുള്ളി അറസ്​റ്റില്‍
cancel
camera_alt

അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ്​

ശ്രീ​ക​ണ്ഠ​പു​രം: വി​വാ​ഹ​ത്ത​ട്ടി​പ്പു​കാ​ര​നാ​യ പി​ടി​കി​ട്ടാ​പ്പു​ള്ളി ഏ​ഴു​വ​ര്‍ഷ​ത്തി​നു​ശേ​ഷം അ​റ​സ്​​റ്റി​ൽ. കാ​സ​ർ​കോ​ട് മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ ചൗ​ക്കി​യി​ലെ മ​ജ​ല്‍ ഹൗ​സി​ല്‍ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​നെ​യാ​ണ് (46) കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ൽ ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ എ. ​പ്രേ​മ​രാ​ജ​ന്‍ അ​റ​സ്​​റ്റു​ചെ​യ്ത​ത്.

2009ല്‍ ​ശ്രീ​ക​ണ്ഠ​പു​രം വ​യ​ക്ക​ര​യി​ലെ യു​വ​തി​യെ ഇ​യാ​ള്‍ വി​വാ​ഹം ചെ​യ്തി​രു​ന്നു. പി​ന്നീ​ട് യു​വ​തി ഇ​യാ​ള്‍ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ന​ല്‍കി. തു​ട​ര്‍ന്ന് ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്​​റ്റു​ചെ​യ്തെ​ങ്കി​ലും ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ണ്ടം​കു​ഴി, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലു​ൾ​പ്പെ​ടെ സി​ദ്ദീ​ഖ് വി​വാ​ഹം ചെ​യ്തി​രു​ന്ന​താ​യി മ​ന​സ്സി​ലാ​യ​ത്. ശ്രീ​ക​ണ്ഠ​പു​രം സി.​ഐ ഇ.​പി. സു​രേ​ശ​‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ കോ​ഴി​ക്കോ​ട്ടു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​ത്.

പൊ​ലീ​സ് പി​ന്തു​ട​രു​ന്നു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ മാ​ത​മം​ഗ​ലം, എ​ട്ടി​ക്കു​ളം, പി​ലാ​ത്ത​റ, മാ​ത്തി​ല്‍, പെ​രി​ങ്ങോം, മ​ഞ്ചേ​രി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​റി​മാ​റി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. എ.​എ​സ്.​ഐ മ​ണി​യും സി​ദ്ദീ​ഖി​നെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്ത ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedcheating on marriage
News Summary - arrested for cheating on marriage
Next Story