മയ്യിലില്‍ വീണ്ടും ഒറ്റനമ്പര്‍ ചൂതാട്ടം; ഒരാള്‍കൂടി പിടിയില്‍
text_fieldsശ്രീകണ്ഠപുരം: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടത്തിന് മയ്യിലില്‍ ഒരാൾകൂടി അറസ്റ്റിലായി. മട്ടന്നൂര്‍ പൊറോറ പയ്യപറമ്പിലെ ശ്രീനന്ദനത്തില്‍ മോഹനനെയാണ് (45) മയ്യില്‍ സി.ഐ പി.കെ. മോഹിതിെൻറ നിര്‍ദേശപ്രകാരം എസ്.ഐ സുരേഷ് കാഞ്ഞിലേരി അറസ്റ്റ് ചെയ്തത്. കുറ്റ്യാട്ടൂര്‍ സൂപ്പിപീടികയിൽനിന്നാണ് ഇയാളെ പിടികൂടിയത്. മോഹനെൻറ കൈയില്‍നിന്ന് 23,150 രൂപയും ഒറ്റനമ്പര്‍ എഴുതിെവച്ച നിരവധി കടലാസുകളും പിടിച്ചെടുത്തു. സി.പി.ഒമാരായ അനില്‍ കൃഷ്ണദാസ്, ഉമേഷ് എന്നിവരും മോഹനനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കമ്പില്‍ സ്വദേശി ചുന്ദരന്‍ വീട്ടില്‍ ഹരിദാസന് (60), ചെറുപഴശ്ശി സ്വദേശി തിരുവാന് വീട്ടില്‍ സിയാദ് (35) എന്നിവരെ ഒറ്റനമ്പര്‍ ചൂതാട്ടത്തിന് പൊലീസ് കമ്പിലിൽനിന്ന് പിടികൂടിയിരുന്നു.
ഈ മേഖലയില്‍ ഒറ്റനമ്പര്‍ ചൂതാട്ടം വ്യാപകമാണ്. ദൂരപ്രദേശങ്ങളില്നിന്നുപോലും ചൂതാട്ടത്തിലേര്‍പ്പെടാന്‍ ഇവിടെ നിരവധി പേര് എത്തുന്നുണ്ട്. മോഹനനെ കോടതിയിൽ ഹാജരാക്കി.

