Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightപയ്യാവൂർ സ്വദേശി റോമിൽ...

പയ്യാവൂർ സ്വദേശി റോമിൽ കടലിൽ മുങ്ങിമരിച്ചു

text_fields
bookmark_border
പയ്യാവൂർ സ്വദേശി റോമിൽ കടലിൽ മുങ്ങിമരിച്ചു
cancel
camera_alt

അ​നി​ൽ ബേ​ബി

ശ്രീ​ക​ണ്ഠ​പു​രം: ഇ​റ്റ​ലി​യി​ലെ റോ​മി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ക​ട​ൽ കാ​ണാ​ൻ​പോ​യ മ​ല​യാ​ളി യു​വാ​വ് ചു​ഴി​യി​ൽ​പെ​ട്ട് മു​ങ്ങി മ​രി​ച്ചു. ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ ഉ​പ്പു​പ​ട​ന്ന​യി​ലെ കു​ള​ക്കാ​ട്ട് ബേ​ബി-​ബ്രി​ജീ​ത്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​നി​ൽ ബേ​ബി (49) യാ​ണ് മ​രി​ച്ച​ത്. അ​ഞ്ചു​വ​ർ​ഷ​മാ​യി റോ​മി​ലു​ള്ള അ​നി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ മ​ക്ക​രേ​സെ ബീ​ച്ചി​ൽ വി​നോ​ദ​യാ​ത്ര​ക്ക് പോ​യ​പ്പോ​ൾ സ​ഹോ​ദ​രി​യു​ടെ മ​ക​നോ​ടൊ​പ്പം ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ചു​ഴി​യി​ൽ അ​ക​പ്പെ​ട്ട അ​നി​ലി​നെ ആ​ർ​ക്കും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എ​യ​ർ ആം​ബു​ല​ൻ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ച​തി​നാ​ൽ മ​ട​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ൻ​തി​ര​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​തി​നി​ടെ തി​ര​യി​ൽ പെ​ട്ട മ​റ്റൊ​രാ​ൾ കൂ​ടി മ​രി​ച്ചി​രു​ന്ന​താ​യും വി​വ​ര​മു​ണ്ട്.

അ​നി​ൽ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​മ്പു​വ​രെ ബീ​ച്ചി​ലെ ദൃ​ശ്യ​ങ്ങ​ൾ വി​ഡി​യോ കാ​ൾ വ​ഴി പ​യ്യാ​വൂ​രി​ലു​ള്ള വീ​ട്ടു​കാ​രെ കാ​ണി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച​യോ​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​താ​യി ഇ​റ്റ​ലി​യി​ലു​ള്ള ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഭാ​ര്യ: ബി​ന്ദു. ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ശ (ഇ​റ്റ​ലി), അ​നി​ത (പെ​രി​ക്ക​ല്ലൂ​ർ).



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Romedrowned
News Summary - A native of Payyavur drowned in the sea in Rome
Next Story