Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ ആക്രമിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍
text_fieldsbookmark_border
ബാലചന്ദ്രൻ
ശ്രീകണ്ഠപുരം: യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവില്‍ പള്ളിത്തട്ടിലെ അമ്പഴത്തിനാല്‍ അനീഷിന്റെ (38) പരാതിയില്‍ പള്ളിത്തട്ടിലെ കുന്നുംപുറത്ത് ബാലചന്ദ്രനെയാണ് (47) കുടിയാൻമല പൊലീസ് എസ്.എച്ച്.ഒ എം.എന്‍. ബിജോയ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ നടുവിലില്‍ വെച്ചായിരുന്നു സംഭവം. ഇന്റര്‍ലോക്ക് കട്ടകളുപയോഗിച്ച് ബാലചന്ദ്രന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് അനീഷിന്റെ പരാതി. പരിക്കേറ്റ അനീഷ് പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജില്‍ ചികിത്സയിലാണ്.
Next Story

