കുടിയാന്മലയിൽ വീടിന് തീപിടിച്ചു
text_fieldsകുടിയാന്മല കവരപ്ലാവിലെ മൂത്തേടത്ത് ചാണ്ടിയുടെ വീടിന്
തീപിടിച്ചപ്പോൾ
ശ്രീകണ്ഠപുരം: ഉണക്കാനിട്ട റബർ ഷീറ്റിന് തീപിടിച്ച് വീടിന്റെ മുറികൾ കത്തിനശിച്ചു. വൻ ദുരന്തം ഒഴിവായി. കുടിയാന്മല കവരപ്ലാവിലെ മൂത്തേടത്ത് ചാണ്ടിയുടെ വീടിനാണ് വെള്ളിയാഴ്ച വൈകീട്ടോടെ തീപിടിച്ചത്. വീടിന്റെ അടുക്കളയിലെ വിറകടുപ്പിൽ നിന്നുയർന്ന തീ ചിമ്മിണിയിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകളിൽ പടർന്ന് മുകൾനിലയിലെ രണ്ട് മുറികൾ പൂർണമായി കത്തി നശിക്കുകയായിരുന്നു. വീട്ടുകാർ പുറത്തേക്കോടിയതിനാലാണ് വൻ ദുരന്തം വഴി മാറിയത്.
തീ കത്തുന്നതുകണ്ട് ഓടിയെത്തിയ സമീപവാസികൾ ഏറെ സമയം പരിശ്രമിച്ചാണ് തീയണച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കുടിയാന്മല പൊലീസും തീയണക്കാൻ നേതൃത്വം നൽകി. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

