Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightകോൺഗ്രസ് സ്ഥാനാർഥികളെ...

കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണക്കില്ലെന്ന് ​െഎ ഗ്രൂപ്

text_fields
bookmark_border
കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണക്കില്ലെന്ന് ​െഎ ഗ്രൂപ്
cancel

ശ്രീ​ക​ണ്ഠ​പു​രം: ഏ​ക​പ​ക്ഷീ​യ​മാ​യി സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്ന്, മൂ​ന്ന്, നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ളി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്കി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ വി​ഭാ​ഗം ഐ ​ഗ്രൂ​പ്​ നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഈ ​വാ​ർ​ഡു​ക​ളി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​ച്ച് അ​വ​ർ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. മൂ​ന്നാം ഗ്രൂ​പ്പി​െൻറ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ ഐ ​ഗ്രൂ​പ്​ പ്ര​വ​ർ​ത്ത​ക​രെ​യ​ട​ക്കം ത​ഴ​ഞ്ഞു.

മു​തി​ർ​ന്ന ഐ ​ഗ്രൂ​പ്​ നേ​താ​വാ​യ പി.​ജി. ബേ​ബി​യെ അ​മ്പ​ഴ​ത്തും​ചാ​ൽ വാ​ർ​ഡി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ഡി.​സി.​സി നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​വ​സാ​ന നി​മി​ഷം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത മൂ​ന്നാം ഗ്രൂ​പ്പു​കാ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി. ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ഒ​ഴി​വാ​ക്കു​ക​യും കാ​ര്യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​വ​രെ​യും ക​ഴി​ഞ്ഞ ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട​വ​രെ​യും സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യും ചെ​യ്തു. ഇ​ത് അ​ണി​ക​ളി​ലാ​കെ അ​മ​ർ​ഷ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​െൻറ ഉ​റ​ച്ച വാ​ർ​ഡു​ക​ളാ​യി​ട്ടും പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യം മാ​നി​ക്കാ​തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ന​ട​ത്തി​യ​തി​നാ​ൽ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​വും. ഒ​ന്നാം വാ​ർ​ഡി​ൽ ഷാ​ജി കു​ര്യ​ൻ, നാ​ലി​ൽ സി.​സി. ബാ​ബു, അ​ഞ്ചി​ൽ കെ.​എ. അ​ഗ​സ്​​റ്റി​ൻ എ​ന്നി​വ​രെ​യാ​ണ് ഐ ​ഗ്രൂ​പ്​ പി​ന്തു​ണ​ക്കു​ന്ന​ത്. മൂ​ന്നാം വാ​ർ​ഡി​ലും സ്വ​ത​ന്ത്ര​നെ​യാ​ണ് പി​ന്തു​ണ​ക്കു​ക.

എ​ൽ.​ഡി.​എ​ഫു​മാ​യോ ബി.​ജെ.​പി​യു​മാ​യോ സ​ഖ്യ​മു​ണ്ടാ​ക്കി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​െൻറ തെ​റ്റാ​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പി.​ജി. ബേ​ബി, കെ.​എ. അ​ഗ​സ്​​റ്റി​ൻ, റോ​യി ഈ​റ്റ​ക്ക​ൽ, സാ​നി ഓ​ര​ത്തേ​ൽ, ഷാ​ജി കു​ര്യ​ൻ ഒ​ര​ക്ക​നാം​കു​ഴി, സി.​സി. ബാ​ബു, ബി​നു കു​റ്റി​യ​ത്ത്, ദേ​വ​സ്യ തു​ണ്ടി​യി​ൽ, ഐ​സ​ക്ക് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​ർ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat election 2020
News Summary - A Group says they will not support Congress candidates
Next Story