സോളിഡാരിറ്റി നിർമിച്ച വീടിെൻറ താക്കോൽ കൈമാറി
text_fieldsസോളിഡാരിറ്റി ജില്ല കമ്മിറ്റി തന്നടയിൽ നിർമിച്ച വീടിെൻറ താക്കോൽ ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം കെ.എം. മഖ്ബൂൽ സോളിഡാരിറ്റി ജില്ല സേവനവിഭാഗം സെക്രട്ടറി സഫീർ കലാമിന് നൽകുന്നു
കണ്ണൂർ: സോളിഡാരിറ്റി ജില്ല കമ്മിറ്റി തന്നടയിൽ നിർമിച്ചുനൽകിയ വീടിെൻറ താക്കോൽ കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജുമൈൽ ഉദ്ഘാടനം ചെയ്തു. വീടിെൻറ താക്കോൽ ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം കെ.എം. മഖ്ബൂൽ സോളിഡാരിറ്റി ജില്ല സേവനവിഭാഗം സെക്രട്ടറി സഫീർ കലാമിന് നൽകി. ജില്ല വൈസ് പ്രസിഡൻറ് ഡോ. മിസ്അബ് ഇരിക്കൂർ അധ്യക്ഷത വഹിച്ചു.
തന്നട മഹല്ല് പ്രസിഡൻറ് ഇബ്രാഹീം, ഖത്തീബ് അബ്ദുൽ ഖാദർ സഹദി, സെക്രട്ടറി മജീദ്, ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഏരിയ പ്രസിഡൻറ് ഇ. അബ്ദുൽ സലാം മാസ്റ്റർ, പൊതുവാച്ചേരി ഹൽഖ നാസിം സലാം മാസ്റ്റർ, പുതുവാച്ചേരി മഹല്ല് സെക്രട്ടറി സുബൈർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ജില്ല സെക്രട്ടറി ഷബീർ എടക്കാട് സ്വാഗതവും ജില്ല കമ്മിറ്റി അംഗം യാസീൻ വാരം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

