എം.ഡി.എം.എയുമായി യുവതിയടക്കം ആറുപേർ അറസ്റ്റിൽ
text_fieldsമജ്നാസ്, രജിന രമേശൻ, മുഹമ്മദ് റനീസ്, സഹദ്, കെ. ശുഹൈബ്, കെ. സഞ്ജയ്
മട്ടന്നൂർ: ചാലോട് മുട്ടന്നൂരിലെ അപ്പാർട്ട്മെന്റിൽ എം.ഡി.എം.എയുമായി യുവതിയടക്കം ആറുപേർ അറസ്റ്റിൽ. പാലയോട് സ്വദേശി മജ്നാസ്, ഏച്ചൂർ സ്വദേശിനി രജിന രമേശൻ, ആദി കടലായി സ്വദേശി മുഹമ്മദ് റനീസ്, ചെമ്പിലോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി കെ. ശുഹൈബ്, പാലയോട് സ്വദേശി കെ. സഞ്ജയ് എന്നിവരെയാണ് മട്ടന്നൂർ പൊലീസും ഡാൻസാഫ് ടീം അംഗങ്ങളും പിടികൂടിയത്.
ഇവരിൽനിന്ന് 27.82 ഗ്രാം എം.ഡി.എം.എ, ഇലക്ട്രോണിക് ത്രാസ്, സിബ് ലോക്ക് കവറുകളും ഒരുലക്ഷം രൂപയും പിടിച്ചെടുത്തു. യൂത്ത് കോണ്ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബ് വധക്കേസിലെ ആറാംപ്രതിയാണ് പിടിയിലായ സഞ്ജയ്. ലഹരി വിൽപന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നും പണവും. മുട്ടന്നൂരിന് സമീപം ആൾത്താമസം കുറഞ്ഞ ഭാഗത്താണ് പ്രതികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യക്കാരെത്തുന്നതായി പൊലീസിന് വിവരമുണ്ട്. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മട്ടന്നൂർ ഇൻസ്പെക്ടർ എം. അനിലിന്റെ നിർദേശപ്രകാരം എസ്.ഐ പി. സജീവന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാഹുൽ, നിഷാദ്, സിവിൽ പൊലീസ് ഓഫിസർമാരായ ധനേശൻ, നിപിൻ, അതുല്യ, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

