Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നുമായി ആറുപേർ അറസ്റ്റിൽ

text_fields
bookmark_border
മയക്കുമരുന്നുമായി ആറുപേർ അറസ്റ്റിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

വളപട്ടണം: ദേശീയപാതയിലെ കെ.സി പെട്രോൾ പമ്പിന് സമീപമുള്ള ലോഡ്ജിൽ 29.66 ഗ്രാം എം.ഡി.എം.എയുമായി ആറുപേർ പിടിയിൽ. കണ്ണാടിപ്പറമ്പ് കെ. മുബഷിർ (28), മാലോട്ടെ കെ.എം. ഷനദ് (19), കൊളച്ചേരി പള്ളിപ്പറമ്പ് എം.കെ. മുഹമ്മദ് (40), കാസർകോട് പള്ളിക്കര ബേക്കലിന് സമീപം കെ. അബ്ദുൽ നാസർ (33), ചേലേരി സി.പി. മുഹമ്മദ് (45), കാസർകോട് മൂളിയാർ അമ്മൻകോട്ട ബി. മുഹമ്മദ് ഷമീർ (28) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരമനുസരിച്ച് ലോഡ്ജ് പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എ.എസ്.പി അഭിഷേക് ഷിറയുടെ നേതൃത്വത്തിൽ ഇൻെസ്പക്ടർ പി. ജിതേഷ്, എസ്.ഐ വി.ആർ. അരുൺ എന്നിവരടങ്ങിയ കണ്ണൂർ ജില്ല പൊലീസ് മേധാവിയുടെ ഡാൻസഫ് ആണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Six people arrested with drugs
Next Story