എസ്.ഐ.ആര്‍; ജില്ലയില്‍ 98,647 പേര്‍ പുറത്ത്
text_fieldsകണ്ണൂര്‍: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള എസ്.ഐ.ആര്‍ 2026 പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ 98,647 പേര്‍ പുറത്ത്. ജില്ലയില്‍നിന്ന് 20,14,608 വോട്ടര്‍മാരെ ഉള്‍പ്പെടുത്തി കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല കലക്ടര്‍ അരുൺ കെ. വിജയൻ അറിയിച്ചു. ഇതില്‍ 9,56,081 പുരുഷന്മാരും 10,58,517 സ്ത്രീകളും 10 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ഉള്‍പ്പെട്ടത്. ജില്ലയില്‍ വിതരണം ചെയ്ത 21,13,255 എന്യുമറേഷന്‍ ഫോറങ്ങൾ 20,14,608 ഫോറങ്ങൾ തിരികെ ലഭിക്കുകയും ഡിജിറ്റൈസ് ചെയ്യുകയും ചെയ്തു.
ബി.എല്‍.ഒമാര്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടും കണ്ടെത്താന്‍ സാധിക്കാത്തവര്‍, മരണപ്പെട്ടവര്‍, സ്ഥിരതാമസമില്ലാത്തവര്‍, ഇരട്ട വോട്ടര്‍മാര്‍ എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടവരെ ഉള്‍പ്പെടുത്തിയാണ് എ.എസ്.ഡി (ആബ്സന്റ്, ഷിഫ്റ്റഡ്, ഡെഡ്) പട്ടിക തയാറാക്കിയത്. ഇങ്ങനെ 98,647 പേരെ പട്ടികയിൽനിന്ന് പുറത്താക്കി. കണ്ണൂർ, അഴീക്കോട് നിയമസഭ മണ്ഡലങ്ങളിൽ നിന്നാണ് കൂടുതൽപേർ പുറത്തായത്. ഏറ്റവും കുറവ് മട്ടന്നൂർ.
കൂടാതെ, പരമാവധി 1,200 വോട്ടര്‍മാര്‍ എന്ന മാനദണ്ഡം അടിസ്ഥാനമാക്കി നടത്തിയ റാഷണലൈസേഷന്റെ ഭാഗമായി ജില്ലയില്‍ 306 പുതിയ പോളിങ് സ്റ്റേഷനുകള്‍ രൂപവത്കരിച്ചു. ഇതോടെ ജില്ലയില്‍ നിലവിലുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം 2,176 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

