ഒറ്റനമ്പർ ലോട്ടറി; ഒരാൾ പിടിയിൽ
text_fieldsഎടക്കാട്: സർക്കാർ ലോട്ടറിക്ക് സമാന്തരമായി ഒറ്റനമ്പർ ലോട്ടറി വിൽപന നടത്തിവരുകയായിരുന്നയാൾ പിടിയിൽ. ചെമ്പിലോട് സ്വദേശി രമേശനാണ് (60) പിടിയിലായത്. എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
തോട്ടടക്കടുത്ത് കേരള ലോട്ടറി നടന്നുവിൽക്കുന്ന സബ് ഏജൻറായ ഇയാൾ ഇതിനിടയിലാണ് ആസൂത്രിതമായി ഒറ്റനമ്പർ എഴുത്ത് ലോട്ടറി ശീട്ടും കൈമാറുന്നത്. ഇത് വാങ്ങാൻ പറ്റുകാരായി ഒട്ടേറെപേർ വിവിധ സ്ഥലങ്ങളിൽ പതിവായി കാത്തിരിക്കാറുണ്ടെന്ന് എടക്കാട് പൊലീസ് പറഞ്ഞു.
പിടിയിലാവുമ്പോൾ ഇയാളുടെ കൈവശം 15,450 രൂപയുണ്ടായിരുന്നു. പ്രതിയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. എടക്കാട് ഇൻസ്പെക്ടർ എം. അനിലിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തിനൊപ്പം എ.എസ്.ഐ മഹേഷ്, സി.പി.ഒമാരായ റിനോജ്, സനൂപ്, സി.പി.ഒ അജേഷ് രാജ് എന്നിവരുമുണ്ടായിരുന്നു.