Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൗതുകം പകർന്ന് 550...

കൗതുകം പകർന്ന് 550 രൂപയുടെ ഒറ്റ നാണയം

text_fields
bookmark_border
കൗതുകം പകർന്ന് 550 രൂപയുടെ ഒറ്റ നാണയം
cancel
camera_alt

നാണയവുമായി ജസീൽ

എ​ട​ക്കാ​ട്: കൗ​തു​കം പ​ക​ർ​ന്ന്, കേ​ന്ദ്ര സ​ർ​ക്കാ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത 550 രൂ​പ​യു​ടെ പ്ര​േ​ത്യ​ക സ്മ​ര​ണി​ക ഒ​റ്റ​നാ​ണ​യം. നാ​ണ​യ ശേ​ഖ​ര​ണം ക​ല​യാ​ക്കി മാ​റ്റി​യ​വ​ർ​ക്കു​ള്ള പ്ര​േ​ത്യ​ക നാ​ണ​യ​മാ​ണി​ത്.

സി​ഖ്​ മ​ത​സ്ഥാ​പ​ക​ൻ ഗു​രു​നാ​നാ​ക്കി​െൻറ 550ാം ജ​ന്മ വാ​ർ​ഷി​കം പ്ര​മാ​ണി​ച്ചാ​ണ് നാ​ണ​യം പു​റ​ത്തി​റ​ക്കി​യ​ത്. 50 ശ​ത​മാ​നം വെ​ള്ളി​യും 40 ശ​ത​മാ​നം ചെ​മ്പും അ​ഞ്ചു​ശ​ത​മാ​നം നി​ക്ക​ലും അ​ഞ്ചു​ശ​ത​മാ​നം സി​ങ്കും ചേ​ർ​ത്ത് നി​ർ​മി​ച്ച​താ​ണ് നാ​ണ​യം. വി​ശ​ദ​വി​വ​ര​ങ്ങ​ളോ​ടെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കൂ​ടി​ന​ക​ത്താ​ണ് നാ​ണ​യം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ ഒ​രു സെ​റ്റ് ക​ഥാ​കൃ​ത്തും എ​ട​ക്കാ​ട് സാ​ഹി​ത്യ​വേ​ദി അം​ഗ​വു​മാ​യ ജ​സീ​ൽ കു​റ്റി​ക്ക​കം സ്വ​ന്ത​മാ​ക്കി. എ​ല്ലാ ചെ​ല​വു​ക​ളു​മ​ട​ക്കം ഈ ​നാ​ണ​യ​ത്തി​ന് ന​ൽ​കി​യ​ത് 2374 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഈ ​തു​ക കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക്​ മു​ൻ​കൂ​റാ​യി അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ര​ജി​സ്‌​ട്രേ​ഡ് പാ​ർ​സ​ലാ​യി നാ​ണ​യം ത​പാ​ലി​ൽ എ​ത്തി​യ​ത്. കാ​ന​ന്നൂ​ർ ഫി​ലാ​റ്റ​ലി​ക് ആ​ൻ​ഡ്​ ന്യൂ​മി​സ്മാ​റ്റി​ക് ക്ല​ബ്‌ ആ​ജീ​വ​നാ​ന്ത അം​ഗ​മാ​യ ജ​സീ​ലി​െൻറ ശേ​ഖ​ര​ത്തി​ൽ 20, 25, 50, 60, 75, 100, 125, 150, 200, 500, 1000 എ​ന്നീ ഒ​റ്റ​നാ​ണ​യ​ങ്ങ​ളു​മു​ണ്ട്.

എ​ട​ക്കാ​െ​ട്ട ഗ്രാ​നൈ​റ്റ് ഷോ​പ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​യ​ ജ​സീ​ൽ കു​റ്റി​ക്ക​കം ഞാ​യ​റാ​ഴ്ച, സോ​ഷ്യ​ൽ മീ​ഡി​യ എ​ന്നീ ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jaseel kuttikkakam550 coinNumismatics
Next Story