Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സിറ്റി...

കണ്ണൂർ സിറ്റി പരിധിയിലെ കേസുകളിൽ പ്രകടമായ വ്യത്യാസം

text_fields
bookmark_border
കണ്ണൂർ സിറ്റി പരിധിയിലെ കേസുകളിൽ പ്രകടമായ വ്യത്യാസം
cancel

ക​ണ്ണൂ​ര്‍: ജി​ല്ല പൊ​ലീ​സ് ക​ണ്ണൂ​ര്‍ സി​റ്റി, ക​ണ്ണൂ​ര്‍ റൂ​റ​ല്‍ വി​ഭ​ജ​ന​ത്തി​നു​ശേ​ഷം ക​ണ്ണൂ​ര്‍ സി​റ്റി പ​രി​ധി​യി​ലെ കേ​സു​ക​ളു​ടെ സ്വഭാവത്തിൽ പ്രകടമായ വ്യത്യാസം.

2020ല്‍ 12,322 ​കേ​സു​ക​ളാ​ണ്​ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 2021ല്‍ ​ആ​കെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 18,188 കേ​സു​ക​ളാ​ണ്. ഇ​തി​ൽ 14,342 കേ​സു​ക​ള്‍ സു​മോ​ട്ടോ ആ​യും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​യാ​ണ്. ഇ​തി​ൽ​ത​ന്നെ 10,163 കെ​ഡോ (കെ.​ഇ.​ഡി.​ഒ) കേ​സു​ക​ളാ​ണ്. 2021 വ​ര്‍ഷ​ത്തി​ല്‍ കേ​സു​ക​ളു​ടെ വ​ർ​ധ​ന 47.6 ശ​ത​മാ​ന​മാ​ണ്. 2020 വ​ർ​ഷ​ത്തി​ൽ തീ​ർ​പ്പാ​ക്കി​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം 10,784 ആ​യി​രു​ന്നു. 2021 വ​ര്‍ഷ​ത്തി​ല്‍ 14,764 കേ​സു​ക​ളാ​ണ് തീ​ര്‍പ്പാ​യി​ട്ടു​ള്ള​ത്. വ​ർ​ധ​ന 2021ല്‍ 37​ശ​ത​മാ​ന​മാ​ണ്.

ക​ണ്ണൂ​ര്‍ സി​റ്റി പൊ​ലീ​സ് പ​രി​ധി​യി​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ആ​കെ എ​ണ്ണം 2020ല്‍ 102 ​ആ​യി​രു​ന്ന​ത് 2021ൽ 118 ​കേ​സു​ക​ളാ​യി വ​ർ​ധി​ച്ചു.

2020 വ​ർ​ഷ​ത്തി​ൽ തീ​ർ​പ്പാ​ക്കി​യ ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ആ​കെ എ​ണ്ണം 48 ആ​യി​രു​ന്ന സ്ഥാ​ന​ത്ത് 2021ല്‍ ​അ​ത് 62 കേ​സു​ക​ളാ​യി.

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ആ​കെ എ​ണ്ണം പോ​ക്സോ കേ​സു​ക​ള്‍ 2020ല്‍ 13​ഉം 2021ൽ 47 ​ഉം ആ​യി വ​ർ​ധി​ച്ചു. വ​ർ​ധ​ന ശ​രാ​ശ​രി 84.61 ശ​ത​മാ​നം. ബ​ലാ​ത്സം​ഗ കേ​സു​ക​ള്‍ 2020ല്‍ 17. 2021 ​ഇ​ത് 20 ആ​യി. (വ​ർ​ധ​ന ശ​രാ​ശ​രി 18.18). മ​റ്റ് കേ​സു​ക​ളി​ൽ 2020ല്‍ 332​ഉം 2021ല്‍ 520​ഉം വ​ർ​ധ​ന ഉ​ണ്ടാ​യി. (ശ​രാ​ശ​രി 56.62 ശ​ത​മാ​നം)

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രാ​യ കു​റ്റ​കൃ​ത്യം ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​യി​ല്‍ പോ​ക്സോ കേ​സു​ക​ള്‍ 2020ല്‍ 39​ഉം 2021ല്‍ 72​ഉം ആ​യി​രു​ന്നു. ബ​ലാ​ത്സം​ഗ കേ​സു​ക​ൾ 2020ല്‍ 44 ​ഉം 2021ല്‍ 36​ഉം ആ​യി​രു​ന്നു. മ​റ്റ് കേ​സു​ക​ള്‍ 2020ല്‍ 332​ഉം 2021ല്‍ 520​ഉം ആ​യി​രു​ന്നു.

ശി​ക്ഷാ​വി​ധി​യും കു​റ്റ​വി​മു​ക്തി​യും

പോ​ക്സോ കേ​സു​ക​ൾ 2020ല്‍ ​ആ​റ്​ എ​ണ്ണ​വും 2021ല്‍ 27 ​എ​ണ്ണ​വും ആ​യി​രു​ന്നു. ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ല്‍ 2020ല്‍ 16​ഉം 2021ല്‍ 14 ​എ​ണ്ണ​വും. മ​റ്റ് കേ​സു​ക​ള്‍ 2020ല്‍ 128​ഉം 2021ല്‍ 142​ഉം ആ​യി​രു​ന്നു. പോ​യ വ​ർ​ഷ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ക​യും ക​ണ്ടെ​ത്തു​ക​യും ചെ​യ്ത സ്വ​ത്ത്​ കേ​സു​ക​ള്‍ 2020ല്‍ ​റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 195ഉം 2021​ല്‍ 262ഉം ​ആ​യി​രു​ന്നു. പി​ടി​കൂ​ടി​യ​ത് 2020ല്‍ 123​ഉം 2021ല്‍ 184​ഉം ആ​ണ്.

2021ല്‍ ​റി​പ്പോ​ർ​ട്ട് ചെ​യ്ത എ​ൻ.​ഡി.​പി.​എ​സ്​ കേ​സു​ക​ളു​ടെ ആ​കെ എ​ണ്ണം 93 ആ​യി​രു​ന്നു. ഇ​തി​ൽ 22 കേ​സു​ക​ള്‍ ജാ​മ്യം ല​ഭി​ക്കാ​ത്ത​വ​യാ​യി​രു​ന്നു.

2021ലെ ​പ്ര​മാ​ദ കേ​സു​ക​ള്‍

ജി​ല്ല​യി​ല്‍ ന​ട​ന്ന മൂ​ന്ന് എ.​ടി.​എം മോ​ഷ​ണ​ക്കേ​സു​ക​ളും 2021ല്‍ ​ക​ണ്ണ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ്. അ​ന്വേ​ഷ​ണ​ത്തി​നി​ടെ എ​ല്ലാ പ്ര​തി​ക​ളെ​യും ഹ​രി​യാ​ന പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഹ​രി​യാ​ന​യി​ൽ​നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്തു. 2021ൽ ​ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ മൂ​ന്ന് മോ​ഷ​ണ​ക്കേ​സു​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തെ​ളി​യി​ക്ക​പ്പെ​ട്ടു.

ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വാ​ര​ത്ത് സെ​പ്റ്റം​ബ​ര്‍ 23ന് ​വീ​ട്ടി​ല്‍ ത​നി​ച്ചു താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്ന പ്രാ​യ​മാ​യ സ്ത്രീ ​മോ​ഷ​ണ​ത്തി​നി​ടെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.

പി​ടി​കൂ​ടിയത്​ വൻല​ഹ​രി സാ​ധ​ന​ങ്ങ​ൾ

93 കേ​സു​ക​ളി​ലാ​യി 43.289 കി​ലോ ക​ഞ്ചാ​വ്, 70 ക​ഞ്ചാ​വ്​ ബീ​ഡി, 55.1476 ഗ്രാം ​ഹാ​ഷി​ഷ്​ ഓ​യി​ൽ, 21.2923 ഗ്രാം ​എം.​ഡി.​എം.​എ എ​ന്നി​വ ക​ണ്ണൂ​ര്‍ സി​റ്റി പൊ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഡാ​ന്‍സാ​ഫ് ടീം ​പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

888 അ​ബ്കാ​രി കേ​സു​ക​ളി​ലാ​യി 363.161 ലി​റ്റ​ർ ഇ​ന്ത്യ​ന്‍ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വും 19.180 ലി​റ്റ​ർ നാ​ട​ന്‍ ചാ​രാ​യ​വും വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ആ​യു​ധ കേ​സു​ക​ൾ എ​ട്ട്​

എ​ട്ട്​ ആ​യു​ധ കേ​സു​ക​ളാ​ണ്​ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഒ​ന്നു​വീ​തം പി​സ്​​റ്റ​ൾ, റി​വോ​ൾ​വ​ര്‍, കൊ​ടു​വാ​ൾ, ഹ​ക്സാ​വ്​ എ​ന്നി​വ​യും മൂ​ന്ന്​ നാ​ട​ന്‍ തോ​ക്കു​ക​ള്‍, ര​ണ്ട്​ വെ​ട്ടു​ക​ത്തി, ഏ​ഴ്​ വാ​ള്‍, 55 തി​ര​ക​ൾ എ​ന്നി​വ​യും പി​ടി​കൂ​ടി​യ​വ​യി​ൽ​പെ​ടും. 34 എ​ക്സ്​​പ്ലോ​സി​വ്​ കേ​സു​ക​ളി​ലാ​യി 26 നാ​ട​ന്‍ ബോം​ബ്, ആ​റ്​ സ്റ്റീ​ല്‍ ബോം​ബ്, നാ​ല്​ ഐ​സ്ക്രീം ബോം​ബ്, 1332 ഡി​റ്റ​ണേ​റേ​റ്റ​റു​ക​ളും ബോം​ബ് സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 2021ല്‍ ​സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ എ​റി​ഞ്ഞു​പൊ​ട്ടി​ച്ച കേ​സു​ക​ള്‍ 17 ആ​ണ്. പൊ​തു​ജ​ന​ങ്ങ​ളി​ല്‍നി​ന്നും വി​വ​രം ല​ഭി​ച്ച പ്ര​കാ​രം ന​ട​ത്തി​യ റെ​യ്ഡി​​ല്‍ സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ കേ​സു​ക​ള്‍ 10ഉം ​ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചു ന​ട​ത്തി​യ റെ​യ്ഡി​​ല്‍ സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ കേ​സു​ക​ള്‍ നാ​ലു​മാ​ണ്.

പൊ​ലീ​സ് ബോം​ബ് സ്ക്വാ​ഡ് ന​ട​ത്തി​യ റെ​യ്ഡി​​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ച്​ കേ​സു​ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police
News Summary - Significant difference in cases within Kannur City limits
Next Story