Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒടുവിൽ ആശ്വാസം:...

ഒടുവിൽ ആശ്വാസം: ശുഹൈബ്​ വീടണഞ്ഞു, മറ്റുള്ളവരെ കാത്തിരിക്കുന്നു

text_fields
bookmark_border
ഒടുവിൽ ആശ്വാസം: ശുഹൈബ്​ വീടണഞ്ഞു, മറ്റുള്ളവരെ കാത്തിരിക്കുന്നു
cancel
camera_alt

നീലേശ്വരം പാലാത്തടം കോവിഡ് സെൻററിലെ ചികിത്സക്ക് ശേഷം ശുഹൈബ് അടക്കമുള്ളവർ വീട്ടിലേക്ക് മടങ്ങുന്നു

പ​ട​ന്ന: കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യു​ടെ ഏ​റ്റ​വും ഭീ​ക​ര​മാ​യ മു​ഖം അ​നു​ഭ​വി​ച്ച​റി​ഞ്ഞ​വ​രാ​ണ് തൃ​ക്ക​രി​പ്പൂ​ർ കൈ​ക്കോ​ട്ട്ക​ട​വ് സ്വ​ദേ​ശി ശു​ഹൈ​ബും ഭാ​ര്യ പ​ട​ന്ന സ്വ​ദേ​ശി സൗ​ദ​യും.ഇ​വ​രു​ടെ 7 വ​യ​സ്സു​ള്ള മ​ക​ൾ അ​ട​ക്കം വീ​ട്ടി​ലെ 7 പേ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റി​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ ഉ​പ്പ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. ഉ​റ്റ​വ​ർ കോ​വി​ഡ് സെൻറ​റി​ൽ ആ​യ​തോ​ടെ വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ട സൗ​ദ​ക്ക് ഭ​ർ​തൃ​പി​താ​വി​െൻറ മ​ര​ണ​ത്തി​​നും നി​സ്സ​ഹാ​യ​ത​യോ​ടെ സാ​ക്ഷി​യാ​കേ​ണ്ടി വ​ന്നു.

പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യ പ​നി​യെ തു​ട​ർ​ന്ന് ജൂ​ൈ​ല 28ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശു​ഹൈ​ബി​നും പെ​ങ്ങ​ളു​ടെ മ​ക​നും പോ​സി​റ്റി​വ് ആ​കു​ക​യാ​യി​രു​ന്നു. നീ​ലേ​ശ്വ​ര​ത്ത് കോ​വി​ഡ് സെൻറ​റി​ലേ​ക്ക് മാ​റു​മ്പോ​ൾ ഇ​രു​വ​ർ​ക്കും നേ​രി​യ പ​നി​യും ചു​മ​യും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പൊ​ലീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന പെ​ങ്ങ​ളു​ടെ മ​റ്റൊ​രു മ​ക​ൻ ജോ​ലി സ്ഥ​ല​ത്ത് ന​ട​ന്ന ടെ​സ്​​റ്റി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ ആ ​റി​സ​ൽ​ട്ടും പോ​സി​റ്റി​വ്. പി​റ്റേ​ന്ന് ന​ട​ന്ന ടെ​സ്​​റ്റി​ൽ പെ​ങ്ങ​ളു​ടെ ഫ​ല​വും പോ​സി​റ്റി​വ് ആ​യ​തോ​ടെ കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ കോ​വി​ഡ് സെൻറ​റി​ലാ​യി.

പെ​രു​ന്നാ​ൾ ദി​ന​ത്തി​ലാ​ണ്​ ശു​ഹൈ​ബി​ൻ​റ പി​താ​വ്​ അ​ബ്​​ദു​ൽ റ​ഹ്മാ​ൻ മ​രി​ക്കു​ന്ന​ത്. കൈ​ക്കോ​ട്ട് ക​ട​വി​ൽ മ​റി​യം ഓ​യി​ൽ മി​ല്ല് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി വ​രു​ന്ന മ​ത രാ​ഷ്​​ട്രീ​യ മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞ് നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ര​ണ​ത്തെ തു​ട​ർ​ന്ന് വീ​ട്ടി​ൽ ബാ​ക്കി​യു​ള്ള​വ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശു​ഹൈ​ബി​െൻറ ഉ​മ്മ​ക്കും ഏ​ഴ് വ​യ​സ്സു​ള്ള മ​ക​ൾ​ക്കും കൂ​ടി പോ​സി​റ്റി​വ് ആ​ണെ​ന്ന് തെ​ളി​ഞ്ഞു.

ഒ​ടു​വി​ൽ നീ​ലേ​ശ്വ​രം പാ​ലാ​ത്ത​ടം യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​സ് ഹോ​സ്​​റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് സെൻറ​റി​ലെ പ​ത്ത് ദി​വ​സ​ത്തെ ചി​കി​ത്സ​ക്ക് ശേ​ഷം നെ​ഗ​റ്റി​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ശു​ഹൈ​ബും പെ​ങ്ങ​ളു​ടെ ര​ണ്ട് മ​ക്ക​ളും ഇ​ന്ന​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

സ്ത്രീ​ക​ളും കു​ഞ്ഞും അ​ട​ക്ക​മു​ള്ള​വ​ർ ഇ​പ്പോ​ഴും പ​ട​ന്ന​ക്കാ​ട് കോ​വി​ഡ് സെൻറ​റി​ലാ​ണ്. മ​റ്റു​ള്ള​വ​രും ഉ​ട​ൻ സു​ഖ​പ്പെ​ട്ട്​ തി​രി​കെ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഇ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid deathShuhaib Family
News Summary - Shuhaib Family Covid death
Next Story