Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2021 11:58 PM GMT Updated On
date_range 26 Sep 2021 11:58 PM GMTshoulder പാല്‍ചുരം-ബോയ്സ് ടൗണ്‍ റോഡ് തകർന്നു: ചുരം റോഡിൽ അപകടയാത്ര
text_fieldsshoulder പാല്‍ചുരം-ബോയ്സ് ടൗണ്‍ റോഡ് തകർന്നു: ചുരം റോഡിൽ അപകടയാത്ര -പടം ചെകുത്താന്‍ തോടിനുസമീപം ജീവനെടുക്കും കുഴികൾ നിരവധി കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വിസ് ഉപേക്ഷിച്ചുകൊട്ടിയൂര്‍: കണ്ണൂര്‍ -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരം -ബോയ്സ് ടൗണ്‍ റോഡ് തകര്‍ന്നു. റോഡിൻെറ എല്ലാഭാഗങ്ങളും തകര്‍ന്നനിലയിലാണ്. നിരവധി കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും സര്‍വിസ് നടത്തുന്ന റോഡണിത്. തകര്‍ന്ന റോഡിൽ വളരെ പാടുപെട്ടാണ് വാഹനങ്ങൾ കയറ്റംകയറുന്നത്. ചെകുത്താന്‍തോടിന് സമീപത്ത് വന്‍ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവിടെ മെറ്റലുകള്‍ നിരത്തിയിരുന്നെങ്കിലും അവയെല്ലാം റോഡില്‍നിന്ന് മാറി. വരും ദിവസങ്ങളില്‍ കനത്ത മഴകൂടി പെയ്താല്‍ റോഡ് തകര്‍ച്ച പൂര്‍ണമാകും. ഇടക്കിടെ അറ്റകുറ്റപ്പണി നടത്തുന്നത് ഒഴിച്ചാല്‍ സ്ഥിരം പരിഹാരത്തിന് നടപടിയില്ല. റോഡ് തകര്‍ച്ചകാരണം പല കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വിസ് ഉപേക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പാല്‍ചുരം റോഡിൽ കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. മഴ മാറിയാല്‍ അറ്റകുറ്റപ്പണി നടത്തുമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. നിലവിൽ റോഡിലെ കുഴികളില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അടിയന്തരമായി അറ്റകുറ്റപ്പണിയെങ്കിലും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story